Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃത്രിമ ചന്ദ്രനെ നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലോക രാജ്യങ്ങളെ ഞെട്ടിച്ച് ചൈന; സൂര്യനേക്കാൾ ആറിരട്ടി ചൂട് വമിക്കുന്ന കൃതൃമ സൂര്യനെ 2020 ല്‍ ആകാശത്ത് ഉദിപ്പിക്കാനൊരുങ്ങുന്നു

21 NOVEMBER 2018 03:41 PM IST
മലയാളി വാര്‍ത്ത

ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടങ്ങൾ സംഭാവന ചെയ്ത ചൈന സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ സൃഷ്ടിക്കാനൊരുങ്ങുകയാണ്. രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന തന്നെ സൂര്യനേക്കാൾ മികച്ച സൂര്യനെ പുറത്തിറക്കാനുള്ള പദ്ധതിയുമായി മുന്നിട്ടിറങ്ങിയതോടെ ലോകരാഷ്ട്രങ്ങൾ ചൈനയെ ഉറ്റുനോക്കുകയാണ്.

ഭൂമിയിൽ ആവശ്യമായ ഊർജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നതെന്നും ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജഞ‍ർ ഭൗമാധിഷ്ടിതമായ സൺസിമുലേറ്ററിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നാലാം തലമുറയില്‍പ്പെട്ട ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറില്‍ ഉള്‍പ്പെട്ട പ്ലാസ്മ സെന്ററില്‍ ഭൗമാധിഷ്ടിതമായ സണ്‍ സിമുലേറ്റര്‍ നിര്‍മ്മിച്ചുവെന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവായില്‍ റിപ്പോർട്ട് ചെയ്തു.

2020ല്‍ തന്നെ കൃത്രിമ സൂര്യനെ സ്ഥാപിക്കാനാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ വിലയിരുത്തൽ. 11 മീറ്റര്‍ ഉയരവും 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 മില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നുമാണ് സൂചന.

1998 ലാണ് ചൈനീസ് സര്‍ക്കാര്‍ കൃത്രിമ സൂര്യനായിട്ടുള്ള ഗവേഷമത്തിന് അനുമതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്ത കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. ഗവേഷണം കൂടുതല്‍ മുന്നേറിയപ്പോള്‍ കൃത്രിമ സൂര്യന്റെ ശക്തിയും വര്‍ധിപ്പിക്കുകയായിരുന്നു.

അതേസമയം ആണവ ശക്തിയുടെ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണ് ചൈനയുടെ 'കൃത്രിമ സൂര്യന്‍'. ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയാക്ടറാണിത്. കൃത്രിമ സൂര്യന്‍ പദ്ധതി വിജയിച്ചാല്‍ ഊര്‍ജോത്പാദനത്തില്‍ ശാസ്ത്ര ലോകത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ഗവേഷണത്തിനെതിരെ വ്യാപ വിമര്‍ശനങ്ങളുമുണ്ട്. പരീക്ഷണം പാളിയാല്‍ ആണവ ശക്തിയില്‍ ഭൂമി തന്നെ ഇല്ലാതാവുമെന്നാണ് അവര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (21 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (49 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends