സഹപാഠിയെ ചുറ്റിക കൊണ്ടടിച്ചു കൊന്ന ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച 16-കാരന്റെ വിചാരണ തുടങ്ങി

ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോകത്തെ നടുക്കിയ അതിദാരുണകൊലയില്‍ വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. 14 വയസ് മാത്രം പ്രായമുളള വിക്്‌ടോറിയ സോകലോവ എന്ന പെണ്‍കുട്ടിയാണ് തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയില്‍ കൊലചെയ്യപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളതാകട്ടെ പതിനാറുകാരനായ ബാലനും.
വിക്ടോറിയ ലോകലോവയുടെ സഹപാഠിയെ സംഭവം നടന്ന് ഏറെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തു. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തെ പതിനാറുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വോള്‍വര്‍ഹാംപ്ടണിലെ വെസ്റ്റ് പാര്‍ക്കിലെ ബെഞ്ചില്‍ തലയോട്ടി തകര്‍ന്ന നിലയില്‍ അര്‍ദ്ധനഗ്‌നയായ വിക്ടോറിയയുടെ മൃതദേഹം ഏപ്രില്‍ 12-ന് രാവിലെ ഏഴുമണിയോടെയാണ് കണ്ടെടുക്കുന്നത്. പ്രഭാതസവാരിക്കിറിങ്ങിയ ഡാനിയേല്‍ സെകുവേര എന്നയാളാണ് ആദ്യമായി മൃതദേഹം കണ്ടത്.
ലേസി ജോ എന്ന് സ്വയം വിളിച്ചിരുന്ന പതിനാറുകാരന്‍ അതിരുകടന്ന അക്രമവാസന പ്രകടിപ്പിച്ചിരുന്നയാളായിരുന്നു.21 തവണയാണ് പതിനാറുകാരന്‍ വിക്ടോറിയയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. നട്ടെല്ലും പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ കൊലപാതകത്തിനുളള കാരണം കൃത്യമായി കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞതുമില്ല. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയായിരുന്നു കേസില്‍ പോലീസിന് കച്ചിതുരുമ്പായത്.
ലേസി ജോയും വിക്ടോറിയയും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഈ പെണ്‍കുട്ടിയായിരുന്നു. വികോറിയയുടെ അടുത്ത സുഹൃത്തായ ഈ പെണ്‍കുട്ടിക്ക് ലേസി ജോയുടെ സ്വഭാവമോ മറ്റു കാര്യങ്ങളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല. വിക്ടോറിയയും ലേസി ജോയും സഹപാഠികളും നല്ല സുഹൃത്തുക്കളുമായിരുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ ധാരണ.പാതിരാത്രി വിക്ടോറിയയെ കാണണമെന്ന് ലേസി ജോ വാശിപിടിച്ചപ്പോള്‍ അസ്വാഭാവികത തോന്നിയെങ്കിലും താന്‍ അത് പ്രകടിപ്പിച്ചില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

താന്‍ വോള്‍വര്‍ഹാംപ്ടണ്‍ വിടുകയാണെന്നും വൈകാതെ ലണ്ടനില്‍ പോകുമെന്നും വിക്ടോറിയ, ലേസി ജോയുടെ പറഞ്ഞിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. രാത്രി പാര്‍ക്കിലൂടെ നടക്കരുതെന്ന് തന്റെ ആന്റി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അപകടകരമാണെന്നും വിക്ടോറിയ പറഞ്ഞുവെങ്കിലും ലേസി ജോ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എട്ടുമണിയോടെ വീട്ടില്‍ പോകേണ്ടിയിരുന്നുവെങ്കിലും അന്ന് രാത്രി 10 മണി വരെ വിക്ടോറിയ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവിടെ തങ്ങി. തന്റെ കാര്യങ്ങള്‍ മറ്റുളളവര്‍ അറിയുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല.
ലേസി ജോയുമായുളള ബന്ധവും പാത്രിരാത്രി പാര്‍ക്കില്‍ അവനെ കാണാന്‍ പോകുന്ന കാര്യവും മറ്റാര്‍ക്കും അറിയില്ലായിരുന്നു. പിറ്റേദിവസം വികൃതമായ നിലയിലാണ് വിക്ടോറിയയുടെ മൃതദേഹം ലഭിച്ചത്. തങ്ങളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാതെ ആയപ്പോള്‍ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിക്ടോറിയയുടെ മൃതദേഹം കണ്ടെത്തിയത്.
എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു. വെസ്റ്റ് പാര്‍ക്കില്‍ പോകുന്നതില്‍ നിന്ന് അവളെ തടയാമായിരുന്നു. ലേസി ജോയെ കുറിച്ച് കൂടുതല്‍ ഒന്നും എനിക്കറിയില്ലായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഞാന്‍ നിശ്ബദയായി ഇരുന്നത് എന്റെ അമ്മ എന്നെ വിലക്കിയിരുന്നതു കൊണ്ടാണ്. ഇനി എനിക്കു തുറന്നു പറയാതിരിക്കാന്‍ കഴിയില്ലെന്നും കേസില്‍ നിര്‍ണായക സാക്ഷിയായ പെണ്‍കുട്ടി പറഞ്ഞു.
ഫെയ്‌സ്ബുക്കിലും അവളുടെ ഫോണിലും ലേസി ജോയുമായി സംസാരിച്ചതിന് തെളിവുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് എപ്രില്‍ 11-ന് രാത്രി ഫെയ്‌സ്ബുക്കില്‍ വിക്ടോറിയയുമായി സംസാരിച്ചതായി ലേസി ജോ വ്യക്തമാക്കിയിരുന്നു. വിക്ടോറിയയെ പാര്‍ക്കിനുളളിലെ പവിലിയനില്‍ വച്ചു തന്നെ കൊലപ്പെടുത്തി,
വിക്ടോറിയയുടെ ജീന്‍സും ചോരപുരണ്ട വസ്ത്രങ്ങളും പാര്‍ക്കിലുളള വേയ്സ്റ്റ് ബിന്നിലേയ്ക്ക് കൊലയാളി വലിച്ചെറിഞ്ഞിരുന്നു. ലേസി ജോയ്ക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. വിക്ടോറിയെ താന്‍ ഏപ്രില്‍ 11-ന് അര്‍ധരാത്രി പാര്‍ക്കില്‍ വച്ചു കണ്ടുവെന്നും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവളെ കൊന്നത് താന്‍ അല്ലെന്നും ലേസി ജോ കോടതിയില്‍ പറഞ്ഞു. കേസില്‍ വിചാരണ തുടരുകയാണ്.
https://www.facebook.com/Malayalivartha



























