Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

200-ല്‍ അധികം മക്കളുടെ പിതാവ് ....!!!

04 DECEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

സ്വന്തമായി ഭാര്യയോ കുട്ടികളോ ഇല്ലാതെ തികച്ചും ഏകനായി വടക്കന്‍ ഹോളണ്ടിലെ ഒരു ഫ്‌ലാറ്റില്‍ കഴിയുന്ന ലൂയിസിന്റെ കണക്കുകളില്‍ അയാള്‍ക്ക് സ്വന്തം ചോരയില്‍ 200 കുട്ടികളുണ്ട്. ഇവര്‍ എന്നെങ്കിലും തന്നെ തേടി വന്നേക്കാമെന്ന് വെറുതേ മോഹിക്കുകയും ചെയ്യും.

ബാങ്ക് ക്ലര്‍ക്കായ  68-കാരന്‍ ലൂയിസ് ബീജബാങ്കുകള്‍ക്ക് അനേകം തവണയാണ് ബീജദാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആരോരുമില്ലാതെ വെറുതേ ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്ന തനിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ അനേകം മക്കള്‍ ഉണ്ടാകട്ടെ എന്നായിരുന്നു ലൂയിസിന്റെ ചിന്ത. വെറും പത്ത് എന്ന കണക്കുകള്‍ വിജയിക്കില്ല എന്നതിനാലാണ് അയാള്‍ 100-ലധികം കുട്ടികളെ ലക്ഷ്യമിട്ടത്. പരമാവധി 25 കുടുംബങ്ങള്‍ക്ക് വരെയേ ബീജദാനം നിര്‍വ്വഹിക്കാവു എന്നാണ് ഹോളണ്ടിലെ നിയമമെങ്കിലും ലൂയിസ് പല തന്ത്രങ്ങളിലൂടെ അതിനെ മറികടന്നു.

വടക്കന്‍ ഹോളണ്ടിലെ ഇടുങ്ങിയ ഫ്‌ലാറ്റില്‍ സാധാരണ ജീവിതം നയിക്കുന്ന ലൂയിസ് മുപ്പതുകളിലാണ് ഒറ്റപ്പെട്ടവനായി തീര്‍ന്നത്. സൂരിനാംകാരനായ പിതാവിന് ഹോളണ്ടുകാരിയായ മാതാവില്‍ ജനിച്ച മകനാണ് ലൂയിസ്. നെതര്‍ലണ്ടിലാണ് ജനിച്ചതെങ്കിലും തന്റെ ചെറുപ്പകാലം ലൂയിസ് ചെലവഴിച്ചത് സൂരിനാമിലായിരുന്നു. പിതാവ് അവിടെ ഡോക്ടറായിരുന്നു. ഡച്ച് മിഷിനറി നഴ്‌സായിരുന്ന മാതാവ് പിന്നീട് ഹോളണ്ടിലേക്ക് തിരിച്ചു പോന്നു. പിതാവ് സൂരിനാമില്‍ തുടരുകയും ചെയ്തതിനാല്‍ പിതാവിന്റെ സംരക്ഷണയില്‍ കഴിയാന്‍ ലൂയിസിന് അധികം അവസരം കിട്ടിയില്ല. 21 വയസ്സുള്ളപ്പോള്‍ ബാങ്കില്‍ ജോലി കിട്ടിയ ലൂയിസ് 39 വര്‍ഷമായി ടൈപ്പ് റൈറ്ററിനും, ഇപ്പോള്‍ കമ്പ്യൂട്ടറിനും മുന്നിലാണ്. മാതാപിതാക്കളുടെ തകര്‍ന്ന ജീവിതം അയാളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തി.

ബീജബാങ്കുകള്‍ക്ക് നിയന്ത്രണം ഇല്ലാതിരുന്ന 80-കളിലാണ് ലൂയിസ് ബീജദാനം തുടങ്ങിയത്. 1982 മുതല്‍ 20 വര്‍ഷത്തോളം ആഴ്ചയില്‍ മൂന്ന് തവണ എന്ന രീതിയില്‍ ബീജദാനം ഇയാള്‍ നിര്‍വ്വഹിച്ചിരുന്നു. താന്‍ നടത്തിയ ബീജദാനങ്ങളുടെ വിവരം ഇയാള്‍ എഴുതിസൂക്ഷിച്ചിരുന്നു. 50 വയസ്സില്‍ എത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാന്‍ സാധ്യതയുള്ള തന്റെ ആദ്യത്തെ മക്കള്‍ തേടിവരുമെന്ന അയാളുടെ പ്രതീക്ഷ, അല്‍പം വൈകിയാണെങ്കിലും നടന്നു. 34-കാരി ജോയ്‌സി പിതാവിനെ തെരഞ്ഞ് കണ്ടുപിടിച്ചത് അങ്ങിനെയായിരുന്നു.

തന്നെ വളര്‍ത്തുന്ന പിതാവിന്റെ നീലക്കണ്ണുകളോ അദ്ദേഹത്തിന്റെ തവിട്ടു നിറമുള്ള മുടിയോ മറ്റു സഹോദരങ്ങളെ പോലെ തനിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ജോയ്‌സി കുറിയര്‍ എന്ന മുന്‍ നഴ്‌സ് തന്റെ യഥാര്‍ത്ഥ പിതാവിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. മാതാപിതാക്കള്‍ ബീജദാനത്തെക്കുറിച്ച് ഇടയ്ക്കിടെ നടത്തിയ സംസാരം കൂടിയായതോടെ തന്റെ രക്തത്തെ കണ്ടുപിടിക്കാന്‍ ജോയ്‌സി തീരുമാനിച്ചു. ഡച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന 18-വയസ്സു കഴിഞ്ഞാല്‍ തന്റെ ജൈവ പിതാവിനെ കണ്ടുപിടിക്കാന്‍ അവകാശമുണ്ട് എന്ന നിയമമാണ് ഉപയോഗിച്ചത്.

ജൈവപിതാവിനെ കണ്ടെത്താനുള്ള, ഫാമിലി റീ യൂണിയനുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ക്ക് ഏറെ പ്രചാരം കിട്ടിയ 2015-ല്‍ ഒരു പരിപാടിക്കിടെ തന്റെ ശബ്ദവും രൂപവുമുള്ള ഒരു സ്ത്രീയെ ആകസ്മീകമായി ജോയ്‌സ് കണ്ടെത്തി. സഹോദരങ്ങളെ കണ്ടെത്താന്‍ ശ്രമം നടത്തുന്ന അവരുടെ കയ്യിലിരുന്ന ഫോട്ടോ ജോയ്‌സിയെ പോലെയായിരുന്നു.

അതോടെയാണ് തന്റെ ഡിഎന്‍എ സാമ്പിളിലുള്ള മറ്റു കുടുംബങ്ങളെ ജോയ്സി തെരഞ്ഞു തുടങ്ങിയത്. ഇതിനായി സ്വന്തം ഡിഎന്‍എ അയച്ചുകൊടുക്കുകയും ചെയ്തു. ജോയ്‌സി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലമായിരുന്നു അത്. താന്‍ പിതാവ് എന്ന് വിളിക്കുന്നയാള്‍ ശരിക്കും തന്റെ പിതാവ് അല്ലെന്ന് കണ്ടെത്തിയതിന് പുറമേ തന്റെ ഡിഎന്‍എ യോട് സാമ്യമുള്ള 15 പേരുടെ വിവരവും ജോയ്‌സിക്ക് കിട്ടി. ഇവരും അവരുടെ സമാന ഡിഎന്‍എ ഉള്ളവരെ തെരയുകയായിരുന്നു. 15 പേരും സമര്‍പ്പിച്ച മാച്ചു ചെയ്യുന്ന സാമ്പിളുകള്‍ ലൂയിസുമായി ബന്ധപ്പെട്ടതായിരുന്നു. ഈ എണ്ണം പിന്നീട് കൂടിക്കൂടി വരികയും ചെയ്തു. ബീജദാനം പതിവാക്കിയിരുന്ന കാലത്ത് 200 ജനനങ്ങളാണ് ലൂയിസ് കണക്കു കൂട്ടിയിരുന്നത്. പിതാവിനെ കണ്ടെത്തിയത് ജോയ്‌സിയെ സന്തോഷിപ്പിച്ചെങ്കിലും അവളുടെ മാതാപിതാക്കള്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends