Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗം ഇല്ലാത്ത മനുഷ്യരെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ജീന്‍ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനെ കാണാനില്ല!

05 DECEMBER 2018 11:53 AM IST
മലയാളി വാര്‍ത്ത

ഹോംഗ് കോംഗില്‍ വച്ച് നടന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഓണ്‍ ഹ്യൂമന്‍ ജെനോം എഡിറ്റിംഗില്‍ പങ്കെടുത്ത് ചൈനയില്‍ മടങ്ങിയെത്തിയ ചൈനീസ് ശാസ്ത്രജ്ഞന്‍ ഹി ജിയാന്‍കുയിയെ കാണാതായെന്ന് റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റ് ചെയ്ത് രോഗസാദ്ധ്യത ഇല്ലാതാക്കിയ കുട്ടികളെ സൃഷ്ടിക്കാനാവുമെന്ന് സമര്‍ത്ഥിച്ച ഈ ശാസ്ത്രജ്ഞന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഷെന്‍സ്‌ഹെന്‍ പ്രദേശത്ത് ഇദ്ദേഹത്തെ വീട്ട് തടങ്കലില്‍ വച്ചിട്ടുണ്ടെന്നും സൂചനയുണ്ടെങ്കിലും ഇദ്ദേഹത്തെ തടവില്‍ വച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ മുന്‍ എംപ്ലോയറായ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നിഷേധിച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനും യൂണിവേഴ്‌സിറ്റി തയ്യറായിട്ടില്ല.

ചെന്‍ നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ വീട്ട് തടങ്കലിലാണുള്ളത് എന്ന് കരുതപ്പെടുന്നു. ഹി ജിയാന്‍കുയിയെക്കുറിച്ച് കൂടുതലൊന്നുമറിയില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇരട്ട പെണ്‍കുട്ടികളില്‍ നിന്നും ജെനറ്റിക് മെറ്റീരിയല്‍ ശേഖരിച്ച് അവയെ എയ്ഡ്‌സിനെ ചെറുക്കുന്നതിന് പര്യാപ്തമായ വിധത്തില്‍ മാറ്റിയെടുക്കാന്‍ സാധിച്ചിരുന്നുവെന്ന് ഹോംഗ് കോംഗ് കോണ്‍ഫറന്‍സില്‍ വച്ച് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

രോഗം ഇല്ലാത്ത മനുഷ്യവംശത്തെ സൃഷ്ടിക്കാന്‍ കഴിയുന്ന ജീന്‍ എഡിറ്റിങ് കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടുപിടിത്തത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട ശേഷം ചൈനയില്‍ മടങ്ങി എത്തിയ ശാസ്ത്രജ്ഞനെ ചൈനീസ് പൊലീസ് തടവില്‍ വച്ചിരിക്കുന്നുവെന്നാണ് സൂചന. രണ്ട് ഭ്രൂണങ്ങളുടെ ഡിഎന്‍എ മോഡിഫൈ ചെയ്യുന്നതിനായി തനിക്ക് ജീന്‍ എഡിറ്റിങ് ടൂള്‍ ഉപയോഗിക്കാന്‍ സാധിച്ചുവെന്ന് യൂട്യൂബ് വീഡിയോയിലൂടെ കഴിഞ്ഞ ആഴ്ച ഹി ജിയാന്‍കുയി പ്രഖ്യാപിച്ചതിന് ശേഷം വന്‍ വിവാദമാണുണ്ടായിരുന്നത്.

ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ മെഡിക്കല്‍ കമ്മ്യൂണിറ്റിയും ചൈനീസ് ഹെല്‍ത്ത് ഒഫീഷ്യലുകളും അപലപിച്ചിരുന്നു. ഈ പരീക്ഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ചൈനീസ് ഒഫീഷ്യലുകള്‍ പറയുന്നു. ചൈനയിലെ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അന്വേഷണവും ഹി ജിയാന്‍കുയി നേരിടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇനി ഗവേഷണം നടത്തരുതെന്നും മിനിസ്ട്രി അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു. ഹി ജിയാന്‍കുയിയെ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ചെന്‍ ഷിയി ഷെന്‍സ് ഹെന്നിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും പുതിയ ഗവേഷണത്തെ പറ്റി ആറ് മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നുമാണ് ആപ്പിള്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends