ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അഴിമതി പൂര്‍ണമായും തുടച്ചുമാറ്റാനുള്ള തന്റെ ശ്രമങ്ങള്‍ 'വന്‍ വിജയ'മാണെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അഴിമതി പൂര്‍ണമായും തുടച്ചുമാറ്റാനുള്ള തന്റെ ശ്രമങ്ങള്‍ 'വന്‍ വിജയ'മാണെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ് . പാര്‍ട്ടിയില്‍ അഴിമതി ആഴത്തില്‍ ഉറച്ചിട്ടുണ്ടെങ്കില്‍ അത് വേരോടെ പിഴുതെറിയാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് . അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും ചിന്‍പിങ് വ്യക്തമാക്കി. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയിലെ വമ്ബന്‍ 'കടുവകള്‍' മുതല്‍ കുഞ്ഞന്‍ 'പ്രാണികള്‍' വരെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അഴിമതി ഇല്ലാതാക്കാനുള്ള തന്റെ ശ്രമങ്ങള്‍ അതിവേഗം മുന്നോട്ടു പോവുകയാണെന്ന് ചിന്‍പിങ് പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്ത ഒക്ടോബറിലെ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആശ്രമങ്ങളെല്ലാം അതിവേഗം വിജയം കണ്ടതായാണ് ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചിന്‍പിങ് അഭിപ്രായപ്പെട്ടത്.
വിവിധ തലങ്ങളില്‍ അതിശക്ത സംവിധാനങ്ങളാണ് ചൈനയില്‍ അഴിമതിക്കെതിരെ സജ്ജമാക്കിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം ആദ്യ ഒന്‍പതു മാസത്തിനകം 4.64 ലക്ഷം അഴിമതി കേസുകള്‍ ചൈനയില്‍ റജിസ്റ്റര്‍ ചെയ്തു. 4.06 ലക്ഷം പേരെ ഇതിനോടകം ശിക്ഷിച്ചു. ഈ എണ്ണം ഇനി കുറയ്ക്കണം, ഇനിയും അഴിമതി വളരാതെ തടയുകയും വേണം- പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
പാര്‍ട്ടി അംഗങ്ങള്‍ കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെയും അഴിമതി ഭരണകൂടം സസൂക്ഷ്മം നിരീക്ഷിചുവരികയാണ്. ഇതിനു വേണ്ടി നാഷനല്‍ സൂപ്പര്‍വൈസറി കമ്മിഷന്‍ രൂപീകരിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. അഴിമതി കണ്ടെത്താനെന്ന പേരില്‍ അതിശക്തമായ നിരീക്ഷണ സംവിധാനങ്ങളും ചൈന ഒരുക്കി കഴിഞ്ഞു. ആഭ്യന്തര തലത്തിലെ അന്വേഷണത്തിനും ചോദ്യം ചെയ്യാന്‍ അനധികൃതമായി പിടികൂടുന്നതിനുമെല്ലാം നിയമപരിരക്ഷയും നാഷനല്‍ സൂപ്പര്‍വൈസറി കമ്മിഷനിലൂടെ ലഭ്യമാക്കുന്നു.
https://www.facebook.com/Malayalivartha


























