ശ്രീലങ്കയില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു

ശ്രീലങ്കയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. 51 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശീല വീണത്. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ ഒക്ടോബര്‍ 26ന് വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്‌സെയെ മൈത്രിപാല പ്രധാനമന്ത്രിയാക്കിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ശ്രീലങ്കന്‍ സുപ്രീംകോടതി വിധിച്ചിരുന്നു.
വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ രാജപക്‌സെ രാജി സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























