Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാന്‍സറാണെന്ന് കളവ് പറഞ്ഞ് ഇന്ത്യന്‍ വംശജ തട്ടിയെടുത്തത് കോടികൾ; ഭർത്താവിനെയും സുഹൃത്തുക്കളെയും വിഡ്ഢികളാക്കിയത് ഗൂഗിളില്‍ നിന്നെടുത്ത സ്കാൻ റിപ്പോർട്ടുകൾ നിരത്തി; ഒടുവിൽ കള്ളി വെളിച്ചത്തായതോടെ യുവതിയ്ക്ക് ബ്രിട്ടനിൽ കിട്ടിയത് എട്ടിന്റെ പണി

17 DECEMBER 2018 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ബ്രിട്ടനിൽ ക്യാന്‍സര്‍ ബാധിച്ചെന്ന് കളവ് പറഞ്ഞ് കോടികള്‍ സംഭാവനയായി തട്ടിയെടുത്ത ഇന്ത്യന്‍ വംശജയ്ക്ക് കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തനിക്ക് ക്യാൻസർ ആണെന്ന് കള്ളം പറഞ്ഞ് രണ്ടര ലക്ഷം പൗണ്ട് (ഏകദേശം 2 കോടി 26 ലക്ഷം രൂപ) സംഭാവനയായി ജാസ്മിന്‍ മിസ്ട്രി എന്ന യുവതി തട്ടിയെടുക്കുകയായിരുന്നു.

2013ലാണ് യുവതി തനിക്ക് മസ്തിഷ്‌കാര്‍ബുദം ഉണ്ടെന്ന് ഭര്‍ത്താവായ വിജയ് കതേച്ചിയയോട് പറയുന്നത്. ഇതിനു ശേഷം ഭർത്താവ് വിശ്വസിക്കാനായി ഡോക്ടര്‍ അയച്ചതെന്ന് പറഞ്ഞ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ജാസ്മിൻ കാണിക്കുകയും ചെയ്തു. എന്നാൽ ഈ സന്ദേശങ്ങള്‍ ജാസ്മിൻ തന്നെ അയച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

മസ്തിഷ്‌കാര്‍ബുദം ആണെന്ന് കള്ളം പറഞ്ഞ ജാസ്മിൻ തനിക്ക് ഇനി ആറ് മാസക്കാലം മാത്രമാണ് ഡോക്ടര്‍ വിധിച്ചതെന്ന് 2014 ഡിസംബറില്‍ ഭര്‍ത്താവിനോട് പറയുകയുണ്ടായി. ഇതിൽ നിന്നും രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗം മാത്രമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് പറഞ്ഞ് ജാസ്മിന്‍ ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം കാണിച്ച് കൊടുത്തു. 5 ലക്ഷം പൗണ്ട് ചെലവ് വരുന്ന ശസ്ത്രക്രിയയിലൂടെ അമേരിക്കയിലുളള ഒരു ആശുപത്രിയില്‍ വച്ച് ജീവന്‍ രക്ഷിക്കാനാകുമെന്നാണ് ജാസ്മിന്‍ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചത്.

ഇത് വിശ്വസിച്ച വിജയ് തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും സഹായത്തോടെ പണം സ്വരൂപിക്കാന്‍ ആരംഭിച്ചു. 2015-17 ഇടയില്‍ 5 ലക്ഷം പൗണ്ട് നേടിയെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തുടര്‍ന്ന് രണ്ടര ലക്ഷം പൗണ്ട് സമാഹരിച്ചതിന് ശേഷമാണ് വിജയിക്ക് ജാസ്മിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്.

ജാസ്മിന്‍ നല്‍കിയ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോട്ട് കണ്ട വിജയിയുടെ സുഹൃത്താണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ഡോക്ടര്‍ നല്‍കിയ സ്‌കാനിങ് റിസള്‍ട്ടാണ് ഇതെന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ വിജയ് തന്റെ സുഹൃത്തായ ഒരു ഡോക്ടറെ സമീപിച്ച് ഈ സ്‌കാന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ചിത്രം ഗൂഗിളില്‍ നിന്നെടുത്തതാണെന്ന് വ്യക്തമാവുകയായിരുന്നു.

ഇതിനു പിന്നാലെ ജാസ്മിന്‍ ഉപയോഗിച്ച രണ്ടാമത്തെ സിം വിജയ് കണ്ടെടുത്തു. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ ജാസ്മിന്‍ തനിക്ക് അര്‍ബുദം ഇല്ലെന്ന് കുറ്റസമ്മതം നടത്തി. 2017 നവംബറില്‍ പൊലീസ് ജാസ്മിനെ അറസ്റ്റ് ചെയ്തു. 2,53,122 പൗണ്ടായിരുന്നു വിജയ് സമാഹരിച്ച് ജാസ്മിന് നല്‍കിയിരുന്നത്. 36കാരിയായ ജാസ്മിന്റെ കൈയ്യില്‍ നിന്നും ഈ പണം പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സ്‌നാറസ്ബ്രൂക്ക് ക്രൗണ്‍ കോടതി ജാസ്മിന് നാല് വര്‍ഷം തടവ് വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (3 minutes ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (13 minutes ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (36 minutes ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (58 minutes ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (1 hour ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (5 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (6 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (6 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (6 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (6 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (7 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (8 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (8 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (11 hours ago)

Malayali Vartha Recommends