മലയാളി ബാലന്റെ ഈ വളർച്ച അത്ഭുതകരം... ഒൻപതാം വയസിൽ മൊബൈൽ ആപ്ലിക്കേഷൻ; പതിമൂന്നാം വയസിൽ ദുബായിയിൽ സ്വന്തമായി സോഫ്ട്വെയർ കമ്പനി; തിരുവല്ല സ്വദേശിയായ ആദിത്യൻ രാജേഷ് സ്വന്തമാക്കിയത് അപൂർവനേട്ടം

ഒൻപതാം വയസിൽ മൊബൈൽ ആപ്ലിക്കേഷൻ. പതിമൂന്നാം വയസിൽ ദുബായിയിൽ സ്വന്തമായി സോഫ്ട്വെയർ കമ്പനി. തിരുവല്ല സ്വദേശിയായ ആദിത്യൻ രാജേഷ് സ്വന്തമാക്കിയത് അപൂർവനേട്ടം. തനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് കുടുംബം തിരുവല്ലയിൽനിന്നു ദുബായിയിലേക്ക് എത്തിയതെന്നും ബിബിസി ടൈപ്പിംഗ് എന്ന കുട്ടികൾക്കുള്ള വെബ്സൈറ്റിലൂടെയാണ് താൻ മേഖലയെ പരിചയപ്പെട്ടു തുടങ്ങുന്നുതെന്നും ആദിത്യൻ പറയുന്നു.
ട്രിനെറ്റ് സൊല്യൂഷൻസിൽ ആദിത്യനെ സഹായിക്കാൻ സുഹൃത്തുക്കളും സഹപാഠികളുമായ മൂന്ന് പേർ കൂടിയുണ്ട്. നാലു വർഷം മുന്പ് ഒഴിവുസമയം ചെലവഴിക്കുന്നതിനിടെയാണ് ആദിത്യൻ സ്വന്തമായി ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ലോഗോ ഡിസൈനിംഗ്, വെബ് ഡിസൈനിംഗ് എന്നിങ്ങനെ ടെക് ലോകവുമായി ബന്ധപ്പെട്ട മേഖലകളിൽ കൈവച്ചശേഷമാണ് ആദിത്യൻ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗിലേക്ക് എത്തിയത്. ഒന്പതാം വയസിൽ മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച മലയാളി ബാലൻ നാലു വർഷത്തിനു ശേഷം ദുബായിയിൽ സ്വന്തമായി സോഫ്റ്റ്വെയർ കമ്പനി തുടങ്ങിയത്. തിരുവല്ല സ്വദേശിയായ ആദിത്യൻ രാജേഷാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. ട്രിനെറ്റ് സൊല്യൂഷൻസ് എന്ന പേരിലാണ് ആദിത്യൻ സോഫ്റ്റ്വെയർ കന്പനി ആരംഭിച്ചതെന്നു ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























