പുതിയതായി കണ്ടെത്തിയ ജീവിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പേര്

മണലിൽ പുതിയതായി കണ്ടെത്തിയ ജീവിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര്. മണലില്‍ തലപൂഴ്ത്തിക്കഴിയുന്ന കാഴ്ചയില്ലാത്ത ഉഭയജീവിക്കാണ് ട്രംപിെന്റ പേര് നൽകിയിരിക്കുനന്ത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും നിയന്ത്രിക്കുന്നതില്‍ ട്രംപ് ഹീനമായ നിലപാടുമായി മുന്നോട്ടുപോകുന്നതാണ് പേരിടലിന് കാരണമായിരിക്കുന്നത് . ബ്രിട്ടന് ആസ്ഥാനമായ എന്വിറോബില്സ് എന്ന കമ്പനിയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത് .
ഡെർമോഫിസ് ഡോണൾഡ് ട്രംപി എന്നാണ് ഈ പുതിയതായി കണ്ടെത്തിയിരിക്കുന്ന ജീവിയുടെ മുഴുവൻ പേര്. പേരിടാനുള്ള അവകാശം കമ്പനി ലേലത്തിൽ നേടിയെടുക്കുകയായിരുന്നു. കമ്പനി ഉടമയായ ഐഡൻ ബെൽ എന്നയാളാണ് പേര് നിർദേശിച്ചത്. കാഴ്ചയില്ലാത്ത ജീവിയുടെ മണലിൽ തലപൂഴ്ത്തി നിൽക്കുന്ന സ്വഭാവം ട്രംപിെൻറ ആഗോളതാപന വിഷയത്തിലെ നിലപാടുമായി യോജിക്കുന്നതാണെന്ന് ബെൽ പറഞ്ഞു. 10െസ.മീ നീളമുള്ള പാമ്പിെൻറ രൂപത്തിലുള്ള ജീവിയെ പാനമയിൽ ഒരു പറ്റം ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്.
തീരുമാനം അന്തിമമാകുന്നതിന് ചില കടമ്പകൾ കൂടി ഉണ്ടെങ്കിലും മുമ്പും അമേരിക്കൻ പ്രസിഡൻറുമാരുടെ പേരുകൾ ജീവികൾക്ക് നൽകിയതിനാൽ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുവിലയിരുത്തൽ. പുതിയതായി കണ്ടെത്തിയ ജീവിക്ക് ട്രംപിെൻറ മുടിയും പുരികവും ചേർത്തുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
.
https://www.facebook.com/Malayalivartha


























