സ്വവര്‍ഗാനുരാഗിയായ ഗായികയുടെ മൃതദേഹം ഡാന്യൂബ് നദിയിൽ; ദുരൂഹതകളേറെ

കാനഡ: പ്രശസ്ത റൊമാനിയിന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അൻസ പോപിൻറെ (34) മൃതദേഹം കണ്ടെത്തി. റൊമാനിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ ഡാന്യൂബ് നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.മരണത്തിൽ ദൂരുഹതയുണ്ടെന്നുംഅന്വേഷണം വേണമെന്നും ആവശ്യമുയർന്നു.
ഞായറാഴ്ച അന്‍സയുടെ കുടുംബക്കാര്‍ എല്ലാവരും ഒരുമിച്ചു കൂടിയിരുന്നു. എന്നാൽ അൻസാ ഇഅറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.തുടർന്ന്
തിങ്കളാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏഴാം വയസില്‍ സംഗീത ജീവിതം ആരംഭിച്ച അന്‍സ 2008-ൽ ആൽബങ്ങൾക്കുവേണ്ടി വരികൾ എഴുതാൻ തുടങ്ങി.ഫ്യൂഷനിൽ ഊന്നിയ സംഗീതശൈലിയായിരുന്നു അൻസയുടേത്.
2017-ൽ സ്വന്തം ആൽബം പുറത്തിറക്കി. ഇത് ജപ്പാനിൽ വലിയ തരംഗം സൃഷ്ടിച്ചു. പ്രശസ്ത ബോസ്നിയൻ സംഗീതജ്ഞൻ ഗൊരാൻ ബ്രെഗോവിച്ചിനൊപ്പം ഷാംപെയ്ൻ ഫോർ ജിപ്സീസ് ആൽബത്തിനുവേണ്ടിയും സഹകരിച്ചു.
രാഷ്ട്രീയ അഭയാര്‍ത്ഥികളായി റൊമാനിയയില്‍ നിന്ന് കാനഡയിലേയ്ക്ക് കുടിയേറിയ അന്‍സയും കുടുംബവും 1993 തിരികെ റൊമാനിയയില്‍ എത്തി. എന്നാല്‍ തിരികെ കാനഡയ്ക്ക് പോകാനായിരുന്നു അന്‍സയുടെ തീരുമാനം.
സ്വവര്‍ഗാനുരാഗിയായ അന്‍സ തനിക്ക് ഒരു പെണ്‍പങ്കാളിയുണ്ടെന്ന് വെളിപ്പെടുത്തിയത് റൊമാനിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























