Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.എസ് ഭീകരരെ പൂർണ്ണമായും പരാജയപ്പെടുത്താനായി; സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന മടങ്ങുകയാണെന്ന് വൈറ്റ്ഹൗസ് സ്ഥിതീകരണം; ട്രംപിന്റെ തീരുമാനത്തെ ഒബാമയോടുപമിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം

20 DECEMBER 2018 03:39 PM IST
മലയാളി വാര്‍ത്ത

ഐ.എസ് ഭീകരരെ പരാജയപ്പെടുത്തിയതിനാൽ സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന മടങ്ങുകയാണെന്ന തീരുമാനം വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഭീകരരെ സിറിയയിൽ നിന്നും തീർത്തും തുടച്ചു മാറ്റാൻ കഴിഞ്ഞതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെടുകയായിരുന്നു.

ഐ.എസ് ഭീകരര്‍ വീണ്ടും കരുത്താര്‍ജിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇവിടെ തുടരുന്നത് സഹായകമാണെന്ന് പ്രതിരോധ സേനയിലെ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നുവെങ്കിലും സേനയെ പന്‍വലിക്കുമെന്ന് ഈ വര്‍ഷം നേരത്തെ തന്നെ പ്രഖ്യാപിച്ച വാക്ക് പാലിക്കുവാന്‍ ട്രംപ് തയ്യാറാവുകയായിരുന്നു.

അതേസമയം സിറയയില്‍ ഇനി റഷ്യയും ഇറാനും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ശക്തിയാകുമെന്ന ആശങ്കയും ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. സേനാ പിന്മാറ്റത്തെപ്പറ്റി പെന്റഗണ്‍ പ്രതികരിച്ചില്ല. ഒബാമ കാണിച്ചതു പോലുള്ള മണ്ടത്തരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പ്രതികരിച്ചു.

ഐ.എസിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ആഗോള സഖ്യവുമായി ബന്ധപ്പെട്ട് ട്രമ്പിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ബരെറ്റ് മക് ഗുര്‍ക് ഏതാനും ദിവസം മുമ്പ് പറഞ്ഞത്, അമേരിക്കന്‍ സേന എവിടെയും പോകുന്നില്ല എന്നാണ്. ഐ.എസ് അപ്രത്യക്ഷമായെന്ന് ആരും കരുതുന്നില്ലെന്നും, മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുതിന് സേനയുടെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

സിറിയയുടെ വക്കു കിഴക്കന്‍ മേഖലയിലാണ് അമേരിക്കന്‍ സേന കൂടുതലായി ഉണ്ടായിരുന്നത്. സിറിയന്‍ കുര്‍ദിഷ്, അരബ് പോരാളികള്‍ എന്നിവരുമായി ചേര്‍ന്നാണ് അമേരിക്കന്‍ സേന ഭീകരര്‍ക്കെതിരേ പോരാട്ടം നടത്തിയിരുന്നത്. കുര്‍ദിഷ് വൈ .പി.ജി പോരാളികളും ഈ സഖ്യത്തിന്റെ ഭാഗമായിരുന്നു. ടര്‍ക്കിയില്‍ സ്വയംഭരണാധികാരത്തിനു വേണ്ടി പോരാടുന്ന കുര്‍ദിഷ് വിഭാഗത്തോട് അനുഭാവമുള്ളവരായിട്ടാണ് വൈ.പി.ജി ഗ്രൂപ്പിനെ കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (3 minutes ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (6 minutes ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 minutes ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 minutes ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 minutes ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (20 minutes ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (1 hour ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (2 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (2 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (3 hours ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (3 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (3 hours ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (5 hours ago)

Malayali Vartha Recommends