Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാള്‍സിനു വേണ്ടി ഡയാന രാജകുമാരി വിവാഹ ഷൂസില്‍ ഒളിപ്പിച്ചിരുന്ന പ്രണയ സന്ദേശം: വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റെടുത്ത് ആരാധകര്‍

21 DECEMBER 2018 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

രാജകുമാരി എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേയ്‌ക്കെത്തുന്നത് ഡയാന രാജകുമാരിയാണ്. ലോകമെങ്ങും പല രാജ്ഞിമാരും രാജകുമാരിമാരുമുണ്ടെങ്കിലും ഡയാനയെപ്പോലെ സ്വാധീനം ചെലുത്തിയ, മരിച്ചിട്ടും മനസ്സുകളില്‍ നിന്നു മായാത്ത മറ്റൊരാളില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലേയ്ക്ക് ഡയാന എത്തിയതും, കുടുംബ ജീവിതവും, മരണവുമൊക്കെ ലോകത്തിന് പരിചിതമാണ്. ഇന്ന് ഡയാനയോടുള്ള സ്‌നേഹം അവരുടെ മക്കളായ ഹാരിക്കും വില്യമിനും ലോകം നല്‍കുന്നു. ഡയാനയെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും ആരാധകര്‍ക്കറിയാമെങ്കിലും അവരുടെ വിവാഹ ഷൂസിനേക്കുറിച്ച് അധികമാര്‍ക്കുമറിയില്ല.

വ്യത്യസ്തവും ആഢംബരപൂര്‍ണവുമായ ആഭരണങ്ങളും ഗൗണും ഷൂസുമൊക്കെയായിരുന്നു മണവാട്ടി എന്ന നിലയില്‍ ഡയാനയെ ശ്രദ്ധേയയാക്കിയത്. ഇതില്‍ തന്നെ ഏറെ പ്രത്യേകതകളുണ്ട് വിവാഹദിവസം ഡയാന ധരിച്ച ആ വെള്ള ഷൂസുകള്‍ക്ക്. ഏകദേശം ആറു മാസമെടുത്താണു ഡയാനയുടെ വിവാഹ ഷൂസിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിലെ ചെരുപ്പ് നിര്‍മാതാവായിരുന്ന ക്ലെയ്വ് ഷില്‍ട്ടന്‍ ആയിരുന്നു മനോഹരമായ ആ ഷൂസുകള്‍ക്കു പിന്നില്‍. ഡയാന നേരിട്ടെത്തിയാണു തനിക്ക് ആവശ്യമായ ഷൂസ് എങ്ങനെ വേണമെന്നു പറഞ്ഞത്. അഞ്ചടി പത്തിഞ്ച് ആയിരുന്നു ഡയാനയുടെ ഉയരം. അതിനാല്‍ ഷൂസ് ഇട്ടുവരുമ്പോള്‍ ഒരിക്കലും ചാള്‍സിനേക്കാള്‍ ഉയരം തനിക്കുണ്ടാവരുത് എന്ന് ഡയാനയുടെ ആദ്യ നിര്‍ബന്ധം. ഇക്കാര്യത്തില്‍ ഡയാന അല്‍പം അസ്വസ്ഥയായിരുന്നു.

എന്നാല്‍ അത് മനസ്സിലാക്കിക്കൊണ്ട് തന്നെ ഷൂവിന്റെ നിര്‍മാതാവ് ഏറ്റവും കുറഞ്ഞ ഹീലുകള്‍ മാത്രം ഷൂസില്‍ ഘടിപ്പിച്ചു. പൂര്‍ണമായും ഹാന്‍ഡ് മെയ്ഡ് ആയ ഷൂസ് ആയിരുന്നു ഡയാന വിവാഹ ദിനത്തില്‍ ധരിച്ചത്. 542 സ്വീകന്‍സും 132 പേളുകളും ഷൂസില്‍ ഘടിപ്പിച്ചിരുന്നു. ചെരുപ്പിനു മുകളിലായി ഹൃദയസമാനമായ ഒരു ഡിസൈന്‍ ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ ഡയാനയുടെ നിര്‍ദേശപ്രകാരം ആ ഷൂസുകളില്‍ ഒരു രഹസ്യ സന്ദേശം സൂക്ഷിച്ചിരുന്നു.

ഇംഗ്ലീഷ് അക്ഷരമാലയിലെ C, D എന്നീ അക്ഷരങ്ങള്‍, ചാള്‍സ്, ഡയാന എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ഷൂസില്‍ ആലേഖനം ചെയ്തിരുന്നു. ചെരുപ്പിനു താഴെ ഹീലില്‍ ആയിരുന്നു ഈ അക്ഷരങ്ങള്‍ പെയിന്റ് ചെയ്തത്. ചെരിപ്പിനു അടിഭാഗം ആരും കാണാന്‍ പോകുന്നില്ലെങ്കിലും ആ അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു ഡയാനയ്ക്കു നിര്‍ബന്ധമായിരുന്നു. ഡയാനയുടെ മനോഹരങ്ങളായ വിവാഹ ഷൂസുകള്‍ ഓര്‍മയിലെത്തുമ്പോള്‍ മനസ്സില്‍ തെളിയുക ഇവരുടെ പ്രണയം വിളിച്ചോതുന്നു ആ അക്ഷരങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (3 minutes ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (13 minutes ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (36 minutes ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (58 minutes ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (1 hour ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (5 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (6 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (6 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (6 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (6 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (7 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (8 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (8 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (11 hours ago)

Malayali Vartha Recommends