ഇന്തൊനീഷ്യയെ നടുക്കി സുനാമിത്തിരകള്‍
ഇന്തൊനീഷ്യയില്‍ ഇന്നലെ രാത്രി 9.30 ഓടെ തീരത്തേക്ക് ആഞ്ഞടിച്ച സുനാമിത്തിരയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി.
600 ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ പറയുന്നു. സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ കണ്ട് ലോകം നടുങ്ങുകയാണ്.
തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു.
മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു.
അനക് ക്രാക്കതാവു അഗ്നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ക്രാക്കത്തോവ അഗ്നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്.
സ്ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ബാന്തെന്‍ പ്രവിശ്യയിലെ പാന്ഡെങ്ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 33 പേര് ഇവിടെ മരിച്ചതായാണ് അധികൃതര്‍ നല്കുന്ന വിവരം.
https://www.facebook.com/Malayalivartha