Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു തുള്ളി വെള്ളം പോലും നൽകാതെ പൊരിവെയിലത്ത് 5 വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് കൊന്നു ; ഐഎസ് അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ

29 DECEMBER 2018 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ഐ എസിലെ അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ.അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയെ പൊരിവെയിലത്തിട്ടു കൊന്ന കേസിലെ ,ഐ എസിലെ അംഗമായ സ്ത്രീക്കെതിരെയാണ് കുറ്റങ്ങൾ ചുമത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടത്.

യുദ്ധക്കുറ്റങ്ങൾ, കൊലപാതകം, ആയുധം കൈവശം വച്ച കുറ്റങ്ങൾ തുടങ്ങിയവയാണു യുവതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റാരോപണങ്ങൾ.

2015ൽ ഐസിനു വേണ്ടി പ്രവർത്തിക്കുന്നതിനിടെ 27കാരിയായിരുന്ന ഡബ്ല്യു. ജെന്നിഫർ എന്ന യുവതിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ അടിമയായി വാങ്ങി. ഇറാഖിലെ മൊസൂളിലായിരുന്നു ഈ സമയത്ത് യുവതിയും ഭർത്താവും താമസിച്ചിരുന്നത്.

ഭീകര സംഘടനയിൽ ചേർന്നശേഷം ഐഎസ് നിയന്ത്രണത്തിലായ ഫലൂജ, മൊസൂൾ നഗരങ്ങളിൽ പട്രോളിങ് നടത്തുന്ന സംഘത്തിലായിരുന്നു ജെന്നിഫറിനെ നിയോഗിച്ചത്. സ്ത്രീകൾക്കായി ഐഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിശോധിക്കുകയായിരുന്നു ഇവരുടെ ചുമതല. എകെ 47 തോക്ക്, പിസ്റ്റൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഈ സമയത്തു യുവതി ഉപയോഗിച്ചിരുന്നു.

ഇതിനിടെയാണ് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ജെന്നിഫറും ഭർത്താവും ചേർന്ന് അടിമയാക്കുന്നത്. അസുഖം വന്നു വീണ പെണ്‍കുട്ടിയെ ഭർത്താവ് ചങ്ങലയ്ക്കിട്ട് പൊരിവെയിലത്തു നിർത്തുകയായിരുന്നു. ദാഹിച്ചപ്പോൾ വെള്ളം നൽകാനും ദമ്പതികൾ തയാറായിരുന്നില്ല . പെൺകുട്ടി പിന്നീട് അവിടെക്കിടന്നു മരിച്ചു. ഈ സംഭവങ്ങളെല്ലാം കണ്ടിട്ടും ഭർത്താവിൽനിന്നു പെൺകുട്ടിയെ രക്ഷിക്കാൻ‌ ജെന്നിഫർ തയാറായില്ലെന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.

2014 ഓഗസ്റ്റിലാണു ഭീകരസംഘടനയിൽ ചേരുന്നതിനു ജെന്നിഫർ ജർമനി വിട്ടത്. തുര്‍ക്കിയില്‍നിന്നു സിറിയയിലേക്കും അവിടെനിന്ന് ഇറാഖിലേക്കും കടന്നാണു യുവതി ഭീകരസംഘടനയിൽ ചേർന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (1 hour ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (1 hour ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (2 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (2 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (7 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (7 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (7 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (8 hours ago)

Malayali Vartha Recommends