രണ്ടാം ലോകയുദ്ധകാലത്ത് 350-ഓളം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് യുദ്ധവീരന് ജോര്‍ജസ് ലോങ്ങര്‍ യാത്രയായി
രണ്ടാം ലോകയുദ്ധകാലത്ത് നാസി ജര്‍മനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ (108) അന്തരിച്ചു.
1910-ല്‍ സ്ട്രാറ്റ്സ്ബര്‍ഗില്‍ ജൂതകുടുംബത്തിലാണ് ജോര്‍ജസ് ലോങ്ങറിന്റെ ജനനം. 1940-ല്‍ ഫ്രഞ്ച് സൈന്യത്തില്‍ പ്രവര്‍ത്തിക്കവേ നാസി സൈന്യം പിടികൂടി യുദ്ധത്തടവുകാരോടൊപ്പം ഇട്ടെങ്കിലും താമസിയാതെ പുറത്തിറങ്ങി.
യുദ്ധം തീരുംമുമ്പേ വീണ്ടും ഫ്രാന്‍സിലെത്തി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ജൂതരക്ഷിതാക്കളുടെ കുട്ടികളെ സഹായിക്കാന്‍ രൂപവത്കരിച്ച ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
350-ലധികം കുട്ടികളെ നാസിക്രൂരതയില്‍ പെടാതെ താന്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മികച്ച അത്ലറ്റുകൂടിയായ ജോര്‍ജസ് നേരത്തേ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടികളെ അതിര്‍ത്തിയിലേക്ക് പന്തുകളിക്കാന്‍ വിളിച്ച് സൂത്രത്തിലാണ് അവര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത്.
2005-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ ലിജിയന്‍ ഡി ഓണര്‍ നല്കി ആദരിച്ചിരുന്നു.
https://www.facebook.com/Malayalivartha