പ്രമുഖ ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന് അന്തരിച്ചു
ബോളിവുഡ് ചലച്ചിത്രതാരവും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ് സൂപര്‍ ന്യൂക്ലിയര്‍ പാള്‍സി എന്ന അസുഖം ബാധിച്ച് ഓര്മ ശക്തിയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും നഷ്ടപ്പെട്ട കാദര്‍ ഖാന് വളരെ നാളായി കിടപ്പിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യനില വഷളായത്.
കാബൂളില്‍ ജനിച്ച കാദര്‍ ഖാന് 1973ല്‍ പുറത്തിറങ്ങിയ 'ദാഗ്' എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 250ഓളം ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചു. 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹം ഏറെയും ചെയ്തിരുന്നത്. വില്ലനായും വേഷമിട്ടിട്ടുണ്ട്.
1973ല്‍ രാജേഷ് ഖന്നയ്ക്കൊപ്പം അഭിനയിച്ച 'ദാഗ്' അരങ്ങേറ്റ ചിത്രം. 1980-90 കാലത്ത് ബോളിവുഡ് സിനിമകളില്‍ മിന്നിത്തിളങ്ങി താരമാണ് കാദര്‍ ഖാന്. മൂന്നു പതിറ്റാണ്ടിനിടെ അമിതാഭ് ബച്ചന് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി.
എഴുത്തുകാരനായി സിനിമയിലെത്തിയ ശേഷമാണ് കാദര്‍ ഖാന് അഭിനയത്തിലേക്ക് കടന്നത്. സിനിമാതാരമാവുന്നതിനു മുമ്പ് രന്ദിര്‍ കപൂര്ജയ ബച്ചന് ജോഡി അഭിനയിച്ച 'ജവാനി ദിവാനി' എന്ന ചിത്രത്തിന് സംഭാഷണമെഴുതിയിട്ടുണ്ട്. പിന്നീട് 250ലേറെ നിരവധി സിനിമകള്‍ക്ക് വേണ്ടി സംഭാഷണം എഴുതി ഫിലിം ഫെയര്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളും കാദര്‍ ഖാനെ തേടിയെത്തി.
https://www.facebook.com/Malayalivartha