Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക കുറ്റകൃത്യം: വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു;എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ കോടതി അംഗീകരിച്ചു; ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാം

06 JANUARY 2019 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

എസ് ബി ഐ യുൾപ്പെടയുള്ള ബാങ്കുകളിൽ നിന്ന് 9,300 കോടി രൂപ വായ്‌പ്പായെടുത്ത് പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ആണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റിന്റെയും സിബിഐയുടെയും അപേക്ഷ പ്രകാരമാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയ് പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്.പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കുന്നതിന് എതിരെ മല്യ നല്‍കിയ ഹര്‍ജി കോടതി തളളി. ഇതോടെ അന്വേഷണ ഏജന്‍സികള്‍ക്ക് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാകും.12500 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ മല്യക്ക് ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകൾ .

പുതിയ നിയമപ്രകാരം 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി'എന്ന പേരുദോഷം കിട്ടുന്ന ആദ്യ ബിസിനസുകാരനാണ് 62കാരനായ വിജയ് മല്യ.നീരവ് മോഡി, മെഹുല്‍ചോക്‌സി തുടങ്ങി പ്രമുഖ വ്യവസായികള്‍ ബാങ്ക് വായ്പ യെടുത്ത് മുങ്ങിയ സാഹചര്യത്തിലാണ് ഫ്യൂജിറ്റീവ് എക്കണോമിക്‌ ഒഫൻഡേഴ്‌സ് നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നത് .

ഇ.ഡിയുടെ അപേക്ഷ പരിഗണിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബർ 30ന് മല്യ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയിരുന്നില്ല.

സാമ്പത്തിക തട്ടിപ്പുസാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുളള പുതിയ നിയമം പാസാക്കിയിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന സൂചനയെ തുടര്‍ന്ന് തിരിച്ചുവരാന്‍ ഒരുക്കമാണെന്ന് മല്യ അറിയിച്ചിരുന്നു.

100 കോടി രൂപയ്‌ക്കുമേലുള്ള പണം വെട്ടിപ്പ് കേസുകളിൽ ഉൾപ്പെടുകയും അറസ്‌റ്റ് വാറന്റുകൾ കൈപ്പറ്റാതെ വിദേശത്തേക്ക് മുങ്ങുകയും ചെയ്യുന്നവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് എക്കണോമിക് ഒഫൻഡർ)​ പ്രഖ്യാപിക്കുന്നത്.

എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിന് വിജയ് മല്യ 9,300 കോടിയോളം രൂപ വായ്‌പാ ഇനത്തിൽ തിരിച്ചടയ്‌ക്കാനുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചപ്പോഴാണ് മല്യ ബ്രിട്ടണിലേക്ക് മുങ്ങിയത്. മുന്നൂറോളം ബാഗുകളുമായാണ് മല്യ മുങ്ങിയതെന്ന് കോടതിയിൽ ഇ.ഡി സൂചിപ്പിച്ചിരുന്നു.

2017 ഏപ്രിൽ 18ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത വിജയ് മല്യയെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ഇക്കഴിഞ്ഞ ഡിസംബർ 10ന് ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ മല്യ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. അഗസ്‌റ്റ വെസ്‌റ്ര്‌ലാൻഡ് കോപ്‌റ്റർ അഴിമതിക്കേസിലെ പ്രതി ക്രിസ്‌റ്ര്യൻ മിഷേലിനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറിയതിന് പിന്നാലെ,​ ബാങ്കുകളിൽ നിന്നെടുത്ത വായ്‌പയുടെ 'മുതൽ' മാത്രം തിരിച്ചടയ്‌ക്കാമെന്ന് മല്യ പറഞ്ഞിരുന്നു. അത് ബാങ്കുകൾ തള്ളി. പലിശയടക്കം മുഴുവൻ തുകയും വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (1 hour ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (1 hour ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (2 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (2 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (7 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (7 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (7 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (8 hours ago)

Malayali Vartha Recommends