Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പ്രതിസന്ധി അവസാനിപ്പിച്ച്‌ ട്രംപ് വൈറ്റ് ഹൗസ് വിട്ടു' !; അമേരിക്കയെ ഞെട്ടിച്ച വാർത്തയ്ക്ക് പിന്നിലെ സംഭവം ഇങ്ങനെ........

17 JANUARY 2019 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

'അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജി വച്ചു', 'വാഷിംഗ് ടൺ പോസ്റ്റ്' പത്രത്തിലെ വാചകം കണ്ട അമേരിക്കക്കാർ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങൾ പിടികിട്ടിയത്. ഡൊണാള്‍ഡ് ട്രംപിന്റെ രാജിവാര്‍ത്തയുമായി പ്രചരിച്ച പത്രം വ്യാജനായിരുന്നുവെന്ന്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു എന്നായിരുന്നു ഒന്നാംപേജിലെ തലക്കെട്ട്. ഒപ്പം ട്രംപ് തലകുനിച്ച് ഇറങ്ങി പോകുന്ന ചിത്രവും. പത്രത്തിന്റെ തിയതി വായിച്ചപ്പോഴാണ് കേട്ട വാര്‍ത്ത തെറ്റായിരുന്നുവെന്ന നിരാശ അമേരിക്കക്കാര്‍ക്കും മനസിലായത്. 2019 മെയ് 1 എന്ന് എഴുതിയ ഒരു വ്യാജ പത്രമാണ് അവരുടെ കൈയിലെത്തിയത്. യഥാര്‍ത്ഥ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അതെ വലിപ്പത്തില്‍ ബ്രോഡ് ഷീറ്റ് മാതൃകയില്‍, അതെ തരത്തിലുള്ള ടൈറ്റിലില്‍ ആണ് മെയ് 1 എന്ന് തീയതി രേഖപ്പെടുത്തിയ വ്യാജ പത്രം പുറത്തിറങ്ങിയത്.

യുഎസിലെ പ്രമുഖ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെ അനുകരിച്ചു കൊണ്ടാണ് പ്രതിഷേധക്കാര്‍ വ്യാജപത്രം അടിച്ചിറക്കിയത്. 'അണ്‍ പ്രസിഡന്റഡ്' എന്ന വലിയ തലക്കെട്ടോടെ പുറത്തിറക്കിയ പത്രം രാജ്യതലസ്ഥാനമായ വാഷിങ്ടണിലെ തെരുവുകളില്‍ സൗജന്യമായി വിതരണം ചെയ്തു. പിന്നാലെ തന്നെ ട്രംപ് ഭരണത്തിനെതിരെയുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയകളും ഏറ്റെടുത്തു.

പത്രത്തില്‍ ട്രംപ് വിരുദ്ധ വാര്‍ത്തകളാണ് നിറയെ. 'പ്രതിസന്ധി അവസാനിപ്പിച്ച്‌ ട്രംപ് വൈറ്റ് ഹൗസ് വിട്ടു' , ട്രംപ് യുഗാന്ത്യത്തില്‍ ലോകം ആഘോഷത്തിമിര്‍പ്പില്‍, ഇരുണ്ട കാലഘട്ടത്തിന്റെ അവസാനം ആശ്വാസിശ്വാസമുതിര്‍ത്ത് ലോകം എന്നിങ്ങനെയുള്ള തലക്കെട്ടുകളാണ് ആദ്യപേജില്‍. ട്രെപ് നാപ്കിന്നിലാണ് രാജി എഴുതിയതെന്നും വ്യാജപത്രത്തിന്റെ ലീഡ് വാര്‍ത്തയിലുണ്ട്.

വ്യാജപത്രം തലസ്ഥാന നഗരിയിലെ തെരുവുകള്‍ കൈയടക്കിയതിന് പിന്നാലെ ഡ്യൂപ്ലിക്കേറ്റിനെ തള്ളി വാഷിങ്ടണ്‍ പോസ്റ്റ് രംഗത്തെത്തി. പ്രചരിക്കുന്ന പത്രവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ അനുകരിക്കുന്ന ഒരു വെബ്‌സൈറ്റിനേക്കുറിച്ച്‌ അറിയാമെന്നും പത്രം പ്രതികരിച്ചു.

വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്സൈറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച സൈറ്റില്‍ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവന്‍ രൂപവും ലഭ്യമാക്കിയിരുന്നു. ആരാണ് ഈ വ്യാജ പത്രത്തിന് പിന്നില്‍? എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

മുന്‍പ് തന്നെ ന്യൂ യോര്‍ക്ക് ടൈംസ് ന്റെ മാതൃകയില്‍ വ്യാജ പത്രം അച്ചടിച്ച ആക്ടിവിസ്റ് സംഘം ”മൂവ് ഓണ്‍” നെയാണ് ആദ്യം എല്ലാവരും സംശയിച്ചത്. എന്നാല്‍ തങ്ങള്‍ക്കും ഈ വാര്‍ത്ത കേള്‍ക്കാനും പറയാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇത് ചെയ്തത് ഞങ്ങള്‍ അല്ല എന്ന ഈ ഗ്രൂപ്പ് ട്വിറ്ററില്‍ തുറന്നെഴുതി. അതേസമയം ഒരു യുവതി വൈറ്റ്ഹൗസിനു മുന്നില്‍ വ്യാജപത്രം വില്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (4 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (14 minutes ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (28 minutes ago)

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ തുടങ്ങി...  (35 minutes ago)

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്  (1 hour ago)

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...  (1 hour ago)

നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,​പ്രവാസികൾ,​ സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (3 hours ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (3 hours ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (3 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (3 hours ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (4 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (4 hours ago)

Malayali Vartha Recommends