Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യം ! ; യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രസിഡന്റ് ട്രംപ് അഭിസംബോധന ചെയ്യുന്നത് നീട്ടിവയ്ക്കണമെന്ന് ഡെമോക്രാറ്റ്

17 JANUARY 2019 05:59 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗിക ഷട്ട്ഡൗണ്‍ അനിശ്ചിതമായി തുടരവേ ജനവരി 29 ന് യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രസിഡന്റ് ട്രംപ് അഭിസംബോധന ചെയ്യുന്നത് നീട്ടിവയ്ക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.

യു.എസ് സീക്രട്ട് സര്‍വീസും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും 26 ദിവസമായി ഫണ്ടില്ലാതെയാണ് നീങ്ങുന്നതെന്നും, മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസംഗം എഴുതി തയാറാക്കി അവതരിപ്പിക്കുകയോ, അല്ലെങ്കില്‍ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗം ഉചിതമായ മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കുകയോ ആണ് നല്ലെതന്ന് ട്രംപിന് അയച്ച കത്തില്‍ യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഓര്‍മിപ്പിച്ചു.

ട്രംപിനു വേണമെങ്കില്‍ വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നിന്ന് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാമെന്ന് പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം പെലോസി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സനാണ് എഴുതി തയാറാക്കി സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അവതരിപ്പിക്കുന്ന രീതിക്കു തുടക്കമിട്ടത്.

1913 ല്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ സംയുക്ത സമ്മേളനത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നതു വരെ ഈ രീതി തുടര്‍ന്നു. അപൂര്‍വമായ സാഹചര്യത്തിലൊഴികെ പിന്നീടുള്ള പ്രസിഡന്റുമാരെല്ലാം കാപ്പിറ്റോള്‍ ഹില്ലില്‍ എത്തുന്ന രീതി തുടര്‍ന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പുറമേ സുപ്രീംകോടതി ജഡ്ജിമാരും, സൈനിക മേധാവികളും ഈ ചടങ്ങിന് എത്തുക പതിവാണ്.

ടെലിവിഷന്‍ യുഗം ആരംഭിച്ചതോടെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സംഭവമായി. കടന്നു വരുന്ന വര്‍ഷത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനുള്ള അവസരമായി പ്രസിഡന്റുമാര്‍ ഈ പ്രസംഗം പ്രയോജനപ്പെടുത്തുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ പല കീഴ്‌വഴക്കങ്ങളും തകിടം മറിച്ചു മുന്നേറുന്ന പ്രസിഡന്റ് ട്രംപ് ഇപ്പോഴത്തെ സാഹചര്യം എങ്ങിനെയാകും നേരിടുക എന്നത് കൗതുകമുണര്‍ത്തുന്ന കാര്യമായിരിക്കും. കോണ്‍ഗ്രസില്‍ പോകുന്നതിനു പകരം തന്റെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം തയാറായേക്കുമെന്നു കരുതുന്നവരുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (12 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (23 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (34 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (39 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (46 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends