യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടി അടുത്തമാസം അവസാനം നടക്കും
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കും. ഉച്ചകോടി നടന്നാലും ഉത്തരകൊറിയയ്ക്കെതിരായ ഉപരോധം തുടരുമെന്ന് വൈറ്റ് ഹൗസ് . മുതിര്‍ന്ന ഉത്തരകൊറിയന്‍ ആണവ ഇടനിലക്കാരനുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു വൈറ്റ് ഹൗസിന്റെ പ്രസ്താവന. കിമ്മിന്റെ വലംകൈയായി അറിയപ്പെടുന്ന മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോംഗ് ചോള്‍ വാഷിംഗ്ടണിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കിമ്മിന്റെ കത്ത് അദ്ദേഹം ട്രംപിനു കൈമാറി. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
കഴിഞ്ഞ ആഴ്ചകളില്‍ ട്രംപും കിമ്മും നിരവധി കത്തിടപാടുകള്‍ നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരിലായിരുന്നു കിമ്മും ട്രംപും ആദ്യ ഉച്ചകോടി നടത്തിയത്. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ മുഖാമുഖമിരുന്ന ആ കൂടിക്കാഴ്ച ചരിത്രമായിരുന്നു. ആണവനിരായുധീകരണത്തിന് ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ സമ്മതിച്ചു. എന്നാല്‍ യുഎസ്കൊറിയ ബന്ധം അത്ര മെച്ചപ്പെട്ടില്ല. അതേസമയം, ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടിയുടെ വേദി വിയറ്റ്നാമിലെ ഡാ നാംഗ് നഗരമായിരിക്കുമെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
L
https://www.facebook.com/Malayalivartha