Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അമേരിക്കൻ പ്ര​​സി​​ഡ​​ൻ​​റാ​​യി ജ​​യി​​ച്ചാ​​ൽ ആ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ ഇന്ത്യൻ വംശജയായ വ​​നി​​ത ; ഉയരങ്ങൾ കീഴടക്കാൻ തുനിഞ്ഞിറങ്ങി സെ​​ന​​റ്റ​​റും മു​​ൻ കാ​​ലി​​ഫോ​​ർ​​ണി​​യ അ​​റ്റോ​​ണി ജ​​ന​​റ​​ലു​​മാ​​യ ക​​മ​​ല ഹാരിസ്

22 JANUARY 2019 03:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അമേരിക്കന്‍ വംശജ 2020 ലെ പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അങ്കം കുറിയ്ക്കാനൊരുങ്ങുന്നു. നി​​ല​​വിലെ സെ​​ന​​റ്റ​​റും മു​​ൻ കാ​​ലി​​ഫോ​​ർ​​ണി​​യ അ​​റ്റോ​​ണി ജ​​ന​​റ​​ലു​​മാ​​യ ക​​മ​​ല ഹാ​​രി​​സാ​​ണ്​ അ​​ടു​​ത്ത പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്ന്​ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. എ.ബി.സി യുടെ ഗുഡ് മോര്‍ണിംഗ് അമേരിക്ക പരിപാടിയില്‍ പങ്കെടുക്കവേയാണ് സ്ഥാനാര്‍തിത്വത്തിന്റെ കാര്യം കമല വെളിപ്പെടുത്തിയത്. പ്രസിഡന്റ് ട്രംപിന്റെ കടുത്ത വിമര്‍ശകയായ കമല ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇ​ന്ത്യ​യി​ൽ​നി​ന്നും ജ​മൈ​ക്ക​യി​ൽ​നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ൾ​ക്ക്​ പി​റ​ന്ന 54 കാ​രി പ്ര​​സി​​ഡ​​ൻ​​റാ​​യി ജ​​യി​​ച്ചാ​​ൽ ആ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ വ​​നി​​ത​​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​കും. ന്യൂ​ന​പ​ക്ഷ വോ​ട്ട​ർ​മാ​രു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്​ അ​വ​സാ​ന അ​ങ്ക​ത്തി​ന്​ ടി​ക്ക​റ്റു​റ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് തയാറെടുക്കുന്ന എട്ടാമത്തെയാളാണ് കമല. എലിസബത്ത് വാറന്‍, ക്രിസ്റ്റന്‍ ഗില്‍ബ്രാന്‍ഡ്, ടുല്‍സി ഗബ്ബാര്‍ദ്, ജോണ്‍ ഡെലനി, ജൂലിയന്‍ കാസ്‌ട്രോ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈമറിയില്‍ മത്സരിക്കാന്‍ ഒന്നിലധികം വനിതകള്‍ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ രംഗത്തു വന്നിട്ടുള്ളത് ഇതാദ്യമാണ്. അ​​ടു​​ത്ത പൊ​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​റ​​ങ്ങു​​മെ​​ന്ന്​ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ആ​​ദ്യ ഡെ​​മോ​​ക്രാ​​റ്റ്​ പ്ര​​തി​​നി​​ധി​​കൂ​​ടി​​യാ​​ണി​വ​ർ.

അമേരിക്കന്‍ മൂല്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന നിങ്ങളെപ്പോലുള്ള ജനലക്ഷങ്ങളുടെ കൈകളിലാണ് ഈ രാജ്യത്തിന്റെ ഭാവി ഇരിക്കുന്നതെന്നും, അത്തരമൊരു സാഹചര്യത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമല പറഞ്ഞു. പാര്‍ട്ടി നോമിനേഷന്‍ നേടാന്‍ കഴിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത എന്ന ഖ്യാതിക്ക് കമല അര്‍ഹയാകും. ഇന്ത്യക്കാരിയായ ശ്യാമളയുടെയും, ജമൈക്കിയില്‍ നിന്ന് കുടിയേറിയ ഹാരിസിന്റെയും മകളാണ് കമല.

ട്രം​പ്​ നോ​മി​നി​യാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ ബ്രെ​റ്റ്​ ക​വ​നോ​ഗു​ൾ​പ്പെ​ടെ പു​തി​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി നി​റ​ഞ്ഞു​നി​ന്ന ക​മ​ല യു.​എ​സി​ൽ ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​യാ​ണ്. ബാ​ൾ​ട്ടി​മോ​റി​ലും കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഓ​ക്​​ല​ൻ​ഡി​ലും ഓ​ഫി​സു​ക​ൾ സ്​​ഥാ​പി​ച്ചാ​യി​രി​ക്കും ക​മ​ല​യു​ടെ കാ​മ്പ​യി​ൻ. കാ​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി സെ​ന​റ്റി​ലെ​ത്തു​ന്ന ക​റു​ത്ത വം​ശ​ജ​യാ​യി 2016ൽ ​ഇ​വ​ർ റെ​ക്കോ​ഡി​ട്ടി​രു​ന്നു.

തിങ്കളാഴ്ച വാഷിംഗ്ടണിലെ ആഫ്രിക്കന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ആദ്യ പ്രചാരണത്തിന് കമല തുടക്കമിട്ടു. സര്‍ക്കാരിന്റെ ഭാഗിക ഷട്ട്ഡൗണ്‍ വലിച്ചു നീട്ടുന്ന പ്രസിഡന്റ് ട്രമ്പ് അമേരിക്കക്കാരെ ബന്ധികളാക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. ഡെമോക്രാറ്റ് പാര്‍ട്ടി ഇടത്തേക്കു നീങ്ങുന്നുവെന്ന പ്രചാരണം നിലനില്‍ക്കെ ലിബറല്‍ ചിന്താഗതികള്‍ പുലര്‍ത്തുന്ന നേതാവായിട്ടാണ് കമല വിലയിരുത്തപ്പെടുന്നത്.

പ്രൈമറി ഡെലഗേറ്റുകളുടെ കാര്യത്തിലും, ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ സ്ഥലമെന്ന നിലയിലും സമ്പന്നമായ കാലിഫോര്‍ണിയയില്‍ നിന്നാണ് കമല വരുന്നത് എന്നത് അനുകൂല ഘടകമാണ്. രണ്ടു വര്‍ഷം മുമ്പ് സെനറ്റില്‍ എത്തിയപ്പോള്‍ മുതലാണ് കമല ദേശീയ ശ്രദ്ധ നേടിത്തുടങ്ങിയത്. 2008 ല്‍ ഒബാമ രംഗത്തു വന്നപ്പോഴും സമാന അവസ്ഥയായിരുന്നു. വരും മാസങ്ങളില്‍ കമലയുടെ മാറ്റ് തെളിയിക്കപ്പെടേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends