കുപ്രസിദ്ധ മയക്കു മരുന്ന് തലവന്‍ എല്‍ ചാപോയ്ക്ക് അയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികളൊക്കെ വിറ്റാമിന്‍ ആയിരുന്നുവത്രേ!

സിനാലോവയിലെ കുപ്രസിദ്ധ മയക്കു മരുന്ന് തലവനായ ജാക്വവിന്‍ അര്‍ച്ചിവല്‍ഡോ ഗുസ്മന്‍ ലെയോറയെ ലോകം വിളിയ്ക്കുന്നത് എല്‍ ചാപോയെന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തനിക്ക് വിറ്റാമിന്‍ ആയിരുന്നുവെന്നാണ് ഇയാള്‍ ഇപ്പോള്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നു അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്ന മാഫിയാ സംഘങ്ങളിലൊന്നിന്റെ തലവനാണ് ഗുസ്മാന്‍.
കമാഡ്രെ മരിയ എന്നയാളാണ് എല്‍ ചാപോയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയിരുന്നത്. ഓരോ പെണ്‍കുട്ടിയ്ക്കും പ്രതിഫലമായി $ 5000 ഇയാള്‍ വാങ്ങിയിരുന്നു. കോടതിയില്‍ വാദം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പാണ് എല്‍ ചാപോയുടെ ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
2007-മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ താന്‍ 15 വയസ്സുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് എല്‍ ചാപോ പറഞ്ഞത്. പെണ്‍കുട്ടികള്‍ തനിക്ക് വിറ്റാമിനായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
സ്വദേശമായ സിനാലോവയില്‍ വച്ച് ഏറെ നേരത്തെ വെടിവെപ്പിന് ശേഷമാണ് ദൗത്യസേന ഇയാളെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു ദൗത്യസംഘാംഗമുള്‍പ്പടെ ആറു പേര്‍ മരിച്ചുവെങ്കിലും ഗുസ്മാനെ പരിക്കുകളില്ലാതെ പിടികൂടാന്‍ സാധിച്ചു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന രീതിയില്‍ സെല്ലില്‍ നിന്ന് തുരങ്കം നിര്‍മിച്ച് അതിസാഹസികമായി ഇയാള്‍ രണ്ട് തവണ ജയില്‍ ചാടിയിരുന്നു.
ഇയാളെ പിടികൂടാന്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഗുസ്മാന്റെ അഞ്ചു കൂട്ടാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ അയാളുടെ സന്തതസഹചാരി 'എല്‍ ചോലോ ഇവാന്‍' എന്നറിയപ്പെടുന്ന ഇവാന്‍ ഗാസ്‌ടെലും ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു'
https://www.facebook.com/Malayalivartha



























