സങ്കടക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു

കണ്ണീർക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്.
2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ്. ഡ്രാഗൺ ഫ്രൂട്ട് പറിക്കാനായി പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. രാത്രി ഒരു മണിക്ക് നടന്ന സംഭവം മൂന്നു മണിയോടു കൂടിയാണ് പുറത്തറിയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha


























