കിഴക്കന്‍ ചൈനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി, നിരവധി വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു

കിഴക്കന്‍ ചൈനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ജിയാംഗ്‌സു പ്രവിശ്യയിലെ യാന്‍ചെംഗിലുള്ള ഫാക്ടറിയിലാണ് വ്യാഴാഴ്ച സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തിനു പിന്നാലെ സമീപ മേഖലയില്‍ 2.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായി.
നിരവധി വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് ആകാശത്തേക്കു വമിക്കുന്ന പുകയില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നും മുന്നറിയിപ്പു നല്കിയിരുന്നു.
https://www.facebook.com/Malayalivartha

























