വമ്പന്‍ കൈക്കൂലി ഓഫര്‍ നിഷേധിച്ച പോലീസ് ഉദ്യോഗസ്ഥനെ ദുബായ് ആദരിച്ചു

കൈക്കൂലി നിഷേധിച്ച പൊലീസ് ഉദ്യോസ്ഥനെ ദുബായ് പൊലീസ് ആദരിച്ചു. ഓഫിസര്‍ മുഹമ്മദ് അബ്ദുല്ല ബിലാല്‍ എന്ന ഉദ്യോഗസ്ഥനാണ് കൈക്കൂലി നിഷേധിച്ച് തൊഴിലില്‍ ആത്മാര്‍ത്ഥതയും നീതിയും കാണിച്ചതിനെ തുടര്‍ന്ന് സ്ഥാനക്കയറ്റവും അനുമോദനവും ലഭിച്ചതെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു
ദുബായിലെ അല്‍ മുഹൈസ്‌ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടാതിരുന്നാല്‍ എല്ലാ മാസവും 50,000 ദിര്‍ഹം (ഏതാണ്ട് 9,41,593 രൂപ), സ്വന്തമായി ഒരു കാര്‍, അഡ്വാന്‍സ് ആയി 30,000 ദിര്‍ഹം എന്നിവയാണ് ഒരു സംഘം കൈക്കൂലി ആയി പൊലീസ് ഉദ്യോഗസ്ഥന് ഓഫര്‍ നല്‍കിയത്. ഈ സംഘത്തെ നിരീക്ഷിക്കാനും പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, വമ്പന്‍ കൈക്കൂലി നിഷേധിച്ച് ഓഫിസര്‍ മാതൃകയായി. സത്യസന്ധത കാണിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിലാലിന്, മേജര്‍ ജനറല്‍ അല്‍ മറി സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കിയതിന് ബിലാല്‍ നന്ദി അറിയിച്ചു. തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും വലിയ പ്രചോദനമാണ് ഇത് നല്‍കുന്നത്. തുടര്‍ന്നും സത്യസന്ധയോടെയും ആത്മാര്‍ഥമായും ജാഗ്രതയോടെയും ജോലി ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























