യെമനില്‍ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

യെമനില്‍ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി കിതാഫ് ആശൂപത്രിയിലാണ് സംഭവമുണ്ടായത്. 'സേവ് ദ ചില്‍ഡ്രന്‍' എന്ന മനുഷ്യാവകാശ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് 50 മീറ്റര്‍ സമീപത്തായാണ് മിസൈലുകള്‍ വന്നുവീണതെന്ന് സേവ് ദ ചില്‍ഡ്രന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, ഹൂതി വിമതരെ ലക്ഷ്യംവച്ച് സൗദി സഖ്യസേന നടത്തിയ ആക്രമണമാണിതെന്നാണ് ആരോപണം. എന്നാല്‍ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha

























