ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യ പാക് ബന്ധം സംഘര്‍ഷഭരിതമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യ പാക് ബന്ധം സംഘര്‍ഷഭരിതമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തത്. പുല്‍വാമയ്ക്കു മറുപടിയായി ഫെബ്രുവരി 26ന് അതിര്‍ത്തി കടന്നത്തിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ബോംബിംഗ് നടത്തിയിരുന്നു.
പിറ്റേന്നുള്ള പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം വെടിവച്ചിട്ട പാക്കിസ്ഥാന്‍ പിടിയിലായ പൈലറ്റിനെ പിന്നീട് ഇന്ത്യക്കു കൈമാറിയുന്നു. അപകടം തീര്‍ന്നിട്ടില്ല, ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പുകഴിയും വരെ സംഘര്‍ഷ സാഹചര്യമായിരിക്കും. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു നീക്കവും തടയാന്‍ സജ്ജമാണെന്ന് ഖാന്‍ പറഞ്ഞതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാന്‍ വെള്ളിയാഴ്ച രാത്രി ട്വിറ്ററില്‍ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണം. ജനങ്ങള്‍ക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാന്‍ ദേശീയ ദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനില്‍ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങള്‍ നടക്കുക. ഇതിനിടെയാണ് ഇന്ത്യന്‍! പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha

























