വിചിത്രമെന്നു തോന്നാമെങ്കിലും ഇതുമൊരു രോഗമാണ്... യൂണിവേഴ്‌സിറ്റി പരീക്ഷപോലും എഴുതാനാകാതെ മൂന്നാഴ്ച നീണ്ട ഉറക്കം; ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാനാകാതെ യുവതി

മൂന്നാഴ്ച ഉറങ്ങി പോയത് കൊണ്ട് ഈ പെണ്‍കുട്ടിക്ക് യൂണിവേഴ്സിറ്റി പരീക്ഷ പോലും എഴുതാന്‍ സാധിച്ചില്ല. ആളുകള്‍ തന്നെ മടിച്ചി എന്നൊക്കെ വിളിക്കുമ്ബോള്‍ സങ്കടം തോന്നുമെന്നും എന്നാല്‍ തന്നെക്കൊണ്ടു മാറ്റാന്‍ കഴിയാത്ത രോഗമാണിതെന്നും പലര്‍ക്കും തന്റെ അവസ്ഥ മനസിലാക്കാന്‍ കഴിയാറില്ലെന്നും പെണ്‍കുട്ടി പറയുന്നു.. ഇത് ഇംഗ്ലണ്ടിലെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചതാണ്. വിചിത്രമെന്നു തോന്നാമെങ്കിലും ഇതൊരു രോഗമാണ്. ക്ലെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം അല്ലെങ്കില്‍ സ്ലീപ്പിങ്ങ് ബ്യൂട്ടി സിന്‍ഡ്രോം എന്നാണ് ഈ രോഗത്തിന്റെ പേര്.
https://www.facebook.com/Malayalivartha

























