ഒമ്പത് നഴ്‌സുമാർ ഗർഭിണികളായി.. വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെ പ്രസവ വാര്‍ഡിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ബ്രിറ്റെനി വെര്‍വില്ലെ..

പോര്‍ട്ട്ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററിൽ പ്രവസവവാര്‍ഡില്‍ ജോലി ചെയ്യുന്നത് ഗർഭിണികൾ തന്നെ. ഗര്‍ഭിണികള്‍ തന്നെ ജോലി ചെയ്തത്. ഒന്‍പത് ഗര്‍ഭിണികളായ നഴ്സുന്മാരാണ് പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്നത്. ഈ നഴ്‌സുമാരില്‍ എട്ടുപേരും ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് ഈ കൗതുകകരമായ വാര്‍ത്ത പുറംലോകം അറിയുന്നത്.
ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എണ്‍പത് നഴ്‌സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. ചിത്രം വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























