പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ നിഷേധിച്ച് പാകിസ്താന്‍, പുതിയ വിവരങ്ങള്‍ നല്‍കിയാല്‍ അന്വേഷണം നടത്തുമെന്ന് പാകിസ്താന്

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ നിഷേധിച്ച് പാകിസ്താന്‍. പുല്‍വാമ ഭീകരാക്രമണത്തിലെ പാകിസ്താന്റെ പങ്ക് തെളിയിക്കുന്നതിനായാണ് ഇന്ത്യ രേഖകള്‍ കൈമാറിയത്. എന്നാല്‍, നല്‍കിയ രേഖകള്‍ രാജ്യത്തെ സംഘടനകളുടെ പങ്ക് തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും പുതിയ വിവരങ്ങള്‍ നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും പാകിസ്താന്‍ അറിയിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറായ അജയ് ബിസാരിയയെയാണ് പാകിസ്താന്‍ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27നാണ് പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പാകിസ്താന് ഇന്ത്യ കൈമാറിയത്. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌ശെ മുഹമ്മദിനും മസൂദ് അസ്ഹറിനും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നത് തെളിയിക്കുന്ന രേഖകളാണ് ഇന്ത്യ കൈമാറിയത്.
"
https://www.facebook.com/Malayalivartha

























