കസാഖ്സ്ഥാനില് റഷ്യന്‍ നിര്‍മ്മിത എംഐ-8 ഹെലികോപ്റ്റർ തകർന്നു വീണു; 13 മരണം

കസാഖ്സ്ഥാനില് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 13 പേര് മരിച്ചു. തെക്ക്പടിഞ്ഞാറന്‍ കസാഖ്സ്ഥാനിലെ ഷലാഗാഷില് ബുധനാഴ്ചയായിരുന്നു സംഭവം. റഷ്യന്‍ നിര്‍മിത എംഐ-8 ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്തോവില്നിന്നും ഉസ്ബെക്കിസ്ഥാന്റെ അതിര്‍ത്തിയായ ഷിംകെന്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























