പെഷവാര്‍ മോഡല്‍ ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്ന് താലിബാന്‍

പെഷവാറിലെ സൈനിക സ്‌കൂളില്‍ ഉണ്ടായതിലും ഭയാനകമായ ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്ന് താലീബാന്റെ ഭീഷണി. തെഹ്‌രീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍(റ്റി.റ്റി.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് സംഘടന തലവനായ മൗലാന ഫസലുള്ള ഭീഷണി മുഴക്കിയിരിക്കുന്നത്. 12 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ വൃക്ഷനിബഡമായ പ്രദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. മുല്ലയുടെ ചുറ്റും മുഖം മറച്ച ആയുധധാരികളെയും കാണാനാകും. പാഷ്‌തോ ഭാഷയിലാണ് മുല്ല സംസാരിച്ചത്.
പെഷവാര്‍ സ്‌കൂളിലെ കുട്ടികളെ ബന്ദികളാക്കാമെന്നാണ് കരുതിയതെന്നും എന്നാല്‍ സൈന്യം വെടി വച്ചതോടെയാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞെതെന്ന് മുല്ല പറഞ്ഞു. \'\'മുതിര്‍ന്ന കുട്ടികളെയാണ് ഞങ്ങള്‍ കൊന്നത്. അവര്‍ ആര്‍മിയുടെ കുട്ടികളായിരുന്നു. നാളെ അവര്‍ വളര്‍ന്ന് ആര്‍മിയില്‍ ചേര്‍ന്ന് ഞങ്ങളുമായി യുദ്ധം ചെയ്യും\'\'. തങ്ങളുടെ തടവുകാരെ ഇനിയും ദ്രോഹിച്ചാല്‍ പെഷവാര്‍ മറക്കേണ്ടി വരുമെന്ന് റ്റി.റ്റി.പി തലവന്‍ പറയുന്നു..
ഇത് തങ്ങളും സൈന്യവുമായുള്ള യുദ്ധമാണെന്നും അവര്‍ തങ്ങളുടെ ആളുകളെ കൊന്നാല്‍ തങ്ങള്‍ തിരിച്ചും അതു പോലെ ചെയ്യുമെന്നും മുല്ല ഭീഷണി മുഴക്കി. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മുല്ലയുടെ സംഭാഷണം അവസാനിപ്പിക്കുന്നത്. പെഷവാര്‍ കൂട്ടക്കൊലയ്ക്ക് ശേഷം പാകിസ്ഥാന്‍ സേന നടത്തിയ നീക്കത്തില്‍ മൗലാനാ ഫസുലുള്ള കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു. പുതിയ വീഡിയോ പുറത്തു വന്നതോടു കൂടി ഇയാള്‍ മരിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























