കൊടും ഭീകരരെപ്പറ്റി വിവരം നല്‍കിയാല്‍ 76 കോടി രൂപയുടെ പാരിതോഷികം

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുമായി പാകിസ്ഥാന്‍. പാക്ക് താലിബാന്‍ തലവന്‍ മുല്ല ഫസലുല്ല അടക്കം 615 സജീവ ഭീകരരെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു വന്‍ തുകയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യാ സര്‍ക്കാരാണ് 76 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്.
ഫസലുല്ലയെക്കുറിച്ചും പ്രവിശ്യയില്‍ സജീവമായ ലഷ്‌കറെ ഇസ്‌ലാം തലവന്‍ മംഗള്‍ ബാഗിനെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് ഒരുകോടി രൂപവീതമാണു പാരിതോഷികം. ഇവരെ അറസ്റ്റ് ചെയ്യാനോ വധിക്കാനോ ഉപകരിക്കുന്ന നിര്‍ണായക സൂചനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും സമ്മാനം ലഭിക്കുക.
പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനുശേഷം ഭീകരര്‍ക്കെതിരെയുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമായാണു പാരിതോഷിക പ്രഖ്യാപനം.
ഭീകര്‍ക്കെതിരെ കടുത്ത നടപടിയുമായി പാക് സര്‍ക്കാരും മുന്നേറുകയാണ്. ഭീകരാക്രമണക്കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികള്‍ ആരംഭിക്കുന്നതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കുള്ള വധശിക്ഷ മരവിപ്പിച്ചിരുന്നത് പെഷാവര്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ജയിലില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ഏതാനും ഭീകരരെ കഴിഞ്ഞ ദിവസങ്ങളില്‍ തൂക്കിലേറ്റുകയും ചെയ്തു. 500 പേരെ വരുംദിവസങ്ങളില്‍ തൂക്കിലേറ്റുമെന്നാണു പാക്കിസ്ഥാന്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























