ഒബാമയുടെ മൂത്ത മകളുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമാകുന്നു

അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകള്‍ മലിയയുടെ അപൂര്‍വ ചിത്രം ഓണ്‍ലൈനില്‍ തരംഗമാവുന്നു. പ്രഥമ പൗരന്റെ മക്കള്‍ പൊതുമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് പല കാരണങ്ങളാല്‍ വൈറ്റ്ഹൗസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് ചിത്രം പ്രചരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
ബ്രൂക്‌ലിന്‍ റാപ് ഗ്രൂപ്പ് പ്രോ ഇറയുടെ ടീ ഷര്‍ട്ട് ധരിച്ച് കാമറയ്ക്കു നേരെ നോക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. അത്ഭുതത്തോടെ കാമറയിലേക്ക് നോക്കുന്നതിനൊപ്പം തന്നെ മലിയ, തന്റെ തലമുടി നേരെയാക്കുന്നതും ഫോട്ടോയില്‍ കാണാം.
മക്കള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നേരത്തെ തന്നെ ഒബാമ നിയന്ത്രിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണമുള്ള വൈറ്റ് ഹൗസില്‍ നിന്നും ഫോട്ടോ എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. പ്രോ ഇറ കമ്പനി തങ്ങളുടെ പ്രചരണത്തിന് വേണ്ടി ഈ ഫോട്ടോ ഉപയോഗിക്കുകയും ചെയ്തു. മലിയയുടെയും പ്രോ ഇറയുടെയും അംഗമായ പൊതുസുഹൃത്ത് വഴിയാണ് ഫോട്ടോ ലഭിച്ചതെന്നാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. ഫോട്ടോ കണ്ടാല്‍ അത് മലിയയെ പോലെയാണ്. ഫോട്ടോഷോപ്പിന്റെ സഹായത്താല്‍ എഡിറ്റ് ചെയ്ത് രൂപപ്പെടുത്തിയതാണെന്ന് തോന്നുകയുമില്ല.
അതേസമയം ചിത്രം പുറത്ത് വന്നത് സംബന്ധിച്ച് ഒബാമയോ വൈറ്റ്ഹൗസോ പ്രതികരിച്ചിട്ടില്ല. എന്നിരിക്കിലും ഒബാമയും ഭാര്യ മിഷേലും ഇതില്‍ അസ്വസ്ഥരാണെന്നാണ് സൂചന. സുരക്ഷാ കാരണങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ മക്കള്‍ പൊതുസമൂഹത്തില്‍ അധികം പ്രത്യക്ഷപ്പെടുന്നത് വിലക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























