പാക്കിസ്ഥാനില്‍ രണ്ട് തീവ്രവാദികളെ വധശിക്ഷക്ക് വിധേയരാക്കി

പാക്കിസ്ഥാനില്‍ രണ്ട് തീവ്രവാദികളുടെ വധശിക്ഷ കൂടി നടപ്പിലാക്കി. അഹമ്മദ് അലി, ഗുലാം ഷബീര്‍ എന്നിവരെ ബുധനാഴ്ച രാവിലെയാണ് തൂക്കിലേറ്റിയത്. കൊലപാതക കേസിലെ പ്രതികളും സിപാഹ്-ഇ-ഷബാ എന്ന നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളുമാണ് ശിക്ഷയ്ക്ക് വിധേയരായവര്‍.
വധശിക്ഷയ്ക്ക് ഏര്‍പെടുത്തിയിരുന്ന മോറട്ടോറിയം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ എടുത്തുമാറ്റിയതിനു ശേഷം നിരവധി ഭീകരരെ വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു. പെഷവാറിലെ സ്‌കൂളില്‍ കുട്ടികളടക്കം 153 പേരെ തീവ്രവാദികള്‍ വധിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് ഏര്‍പെടുത്തിയിരുന്ന മോറട്ടോറിയം പിന്‍വലിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























