ഭീകരാക്രമണ ഭീഷണി: ഡല്‍ഹി ലാഹോര്‍ ബസ് സര്‍വീസ് വാഗാ അതിര്‍ത്തിയില്‍ തടഞ്ഞു

ഡല്‍ഹി ലാഹോര്‍ ദോസ്തി ബസ് സര്‍വീസ് വാഗാ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടഞ്ഞു. ബസിനു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി. വാഗാ അതിര്‍ത്തി വരെ ബസ് സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പാകിസ്താന്‍ ടൂറിസം വികസന കോര്‍പറേഷന്‍ (പി.ടി.ഡി.സി). ബസ് കടന്നുപോകുന്ന റൂട്ടില്‍ ആക്രമണ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി പി.ടി.ഡി.സി വ്യക്തമാക്കി.
അതിര്‍ത്തിവഴിയുള്ള എല്ലാ സര്‍വീസുകളും വാഗായില്‍ അവസാനിപ്പിക്കണമെന്ന് പി.ടി.ഡി.സി നിര്‍ദേശിച്ചു. ഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് അതിര്‍ത്തിയില്‍ വച്ച് ബസില്‍ കയറാം. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കും സമാനരീതിയില്‍ വാഗായില്‍ നിന്ന് ബസില്‍ കയറാമെന്നും പി.ടി.ഡി.സി അധികൃതര്‍ വ്യക്താക്കി.
1999ല്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണ് ഡല്‍ഹി ലാഹോര്‍ ദോസ്തി ബസ് സര്‍വീസ് ആരംഭിച്ചത്. പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. 2003ലാണ് സര്‍വീസ് പുനരാരംഭിച്ചത്. പാകിസ്ഥാന്‍ ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്പ്പിക്കുന്നത് ഇതാദ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























