മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തില്‍ കയറി ഭീകരര്‍ വെടിവച്ചു; മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 12 പേര്‍ മരിച്ചു

പാരീസ് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് തീവ്രവാദികള്‍ അഴിഞ്ഞാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ മാധ്യമ സ്ഥാപനത്തില്‍ അവര്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പത്ത് മാധ്യമപ്രവര്‍ത്തകരും രണ്ട് പൊലീസുകാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. പാരീസിലെ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസിലാണ് വെടിവയ്പ്പ് ഉണ്ടായത്.
നിരവധി ഹാസ്യ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാറുള്ള മാഗസിന്‍ 2011 ല്‍ പ്രവാചകന്‍ മുഹമദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഈ സ്ഥാപനത്തില്‍ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായി. പ്രവാചകനെ ആക്ഷേപിക്കുന്ന മുഖചിത്രവുമായി പുറത്തിറങ്ങിയ വാരികയുടെ ഉള്‍പേജുകളിലുണ്ടായിരുന്നത് കൂടുതല്‍ ആക്ഷേപകരമായ കാര്‍ട്ടൂണുകളായിരുന്നു.
കൊല്ലപ്പെട്ടവരില്‍ മാസികയിലെ പ്രശസ്തരായ നാല് കാര്‍ട്ടൂണിസ്റ്റുകളും എഡിറ്റര്‍ ഇന്‍-ചീഫും ഉള്‍പ്പെടും. മുഖംമൂടി ധരിച്ചെത്തിയ മൂന്നു പേരാണ് അക്രമണത്തിന് പിന്നില്‍. ഓഫീസില്‍ ശക്തമായ വെടിവയ്പ്പ് നടത്തിയ ഇവര്‍ തെരുവില്‍ പൊലീസുമായും ഏറ്റുമുട്ടി. പിന്നീട് കാറില്‍ രക്ഷപ്പെട്ടുകയായിരുന്നു. വടക്കേ പാരിസില്‍ വച്ച് ഈ കാറ് പൊലീസിന് ലഭിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികള്‍ പറഞ്ഞതായി ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാരീസില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും അക്രമികളുടെ കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍. കറുത്ത വസ്ത്രം അണിഞ്ഞാണ് ഇവര്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























