സൈബര്‍ കുറ്റത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തി

സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിയായ കേശവ് മുകുന്ദ് ഭിന്‍ഡെയെയാണ് നാടു കടത്തപ്പെട്ടത്.
ഇന്റര്‍നെറ്റിലൂടെ ഭീഷണിപ്പെടുത്തുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുക, സ്ത്രീകളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുക, കാലിഫോര്‍ണിയ വെടിവയ്പ് കേസിലെ പ്രതിയെ മഹത്വവത്കരിച്ചു സംസാരിക്കുക എന്നീ കുറ്റങ്ങളെ തുടര്‍ന്നാണിത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഭിന്‍ഡേയ്ക്ക് യു.എസില്‍ കടക്കാനാവില്ല.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേശവ് ഭിന്‍ഡെ അറസ്റ്റിലായത്. ഗൂഗിള്‍ പ്‌ളസ്, യൂ ട്യൂബ് തുടങ്ങിയവ വഴിയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. 2014 മേയില്‍ സാന്റാ ബാര്‍ബറയിലെ യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോര്‍ണിയയില്‍ ആറ് വിദ്യാര്‍ത്ഥികളെ വെടിവച്ചു കൊന്ന കേസിലെ പ്രതി ഏലിയട്ട് റോഡ്ഗറെ (22)യാണ് ഭിന്‍ഡെ പ്രകീര്‍ത്തിച്ചത്. വെടിവയ്പിനു ശേഷം ഏലിയട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഫോസ് ഡാര്‍ക്ക് എന്ന പേരിലാണ് ഭിന്‍ഡെ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത്. ഏലിയട്ട് ചെയ്തത് എന്താണോ അത് പൂര്‍ണമായും ന്യായീകരിക്കപ്പെടുന്നതാണ്. ഞാന്‍ സീറ്റിലിലാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ അവിടെയുള്ള കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പോയി സ്ത്രീകളെ കൊല്ലും, അങ്ങനെ ഏലിയട്ടിന്റെ ആഗ്രഹിച്ച കാര്യം നിറവേറ്റും ഇന്റര്‍നെറ്റിലൂടെ ഭിന്‍ഡെ നടത്തിയ ഭീഷണി സന്ദേശങ്ങളിലൊന്നിങ്ങനെ. ഈ സന്ദേശത്തെ തുടര്‍ന്ന് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഭിന്‍ഡെ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























