ഫ്രഞ്ച് മാധ്യമ സ്ഥാപനത്തിലെ ഭീകരാക്രമണം, ഒരാള്‍ പോലീസില്‍ കീഴടങ്ങി

ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസികയായ ചാര്‍ലീ ഹെബ്ദയുടെ ഓഫീസില്‍ കടന്നുകയറിയ പത്ത് പത്രപ്രവര്‍ത്തകരെ വധിച്ച സംഭവത്തില്‍ ഒരാള്‍ പോലീസില്‍ കീഴടങ്ങി. പതിനെട്ടുകാരനായ ഹമീദ് മൊറാദാണ് കീഴടങ്ങിയത്. മറ്റ് രണ്ട് ഭീകരരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കിഴടങ്ങിയ പ്രതി ഹമീദിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കണ്ട പ്രതി ബുധനാഴ്ച രാത്രി പതിനൊന്നോടെ ഇയാള്‍ സ്വയം പൊലീസിന് മുന്നില്‍ കീഴടങ്ങുകയായയിരുന്നു. ഇതോടൊപ്പം അക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സഹോദരന്മാരുടെ ഫോട്ടോയും വ്യാഴാഴ്ച പൊലീസ് പുറത്തുവിട്ടു. സയ്യിദ് കൗച്ചി(32), സഹോദരന്‍ ഷെരീഫ് കൗച്ചി(34) എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ചാര്‍ലീ ഹെബ്ദയുടെ ഓഫീസില്‍ സൈനിക വേഷവും മുഖം മൂടിയും ധരിച്ച് കയറിയ ഭീകരര്‍ എഡിറ്റോറിയല്‍ മീറ്റിഗ് നടക്കുന്ന മുറിയില്‍ റൂമില്‍ കയറി തുരുതുരാ വെടിയുതിര്‍ത്തത്. എഡിറ്റര്‍ ഇന്‍ ചീഫ് സ്‌റ്റെഫാന്‍ ഷാര്‍ബോണിയര്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തരായ നാല് കാര്‍ട്ടൂണിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്ക് ശേഷം തെരുവില്‍ പൊലീസുമായി ഏറ്റുമുട്ടിയ ഭീകരര്‍ ഒരു കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
കിരാതമായ ഭീകരാക്രമണമാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫ്രാന്‍സിലെ മാദ്ധ്യമസ്ഥാപനങ്ങള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രവാചകനായ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ചതിനും ഇസ്ലാമിക നേതാക്കളെ പരിഹസിച്ചതിനും ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കും മാസികയ്ക്ക് ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നു. ആക്രമണത്തിന് മിനിട്ടുകള്‍ക്ക് മുന്‍പ് ഐസിസ് ഭീകര നേതാവായ അബു ബക്കര്‍ അല്‍ ബാഗ്ദാദിയെ പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ മാസികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























