ജീവന് സാധ്യതയുള്ള എട്ട് ഗ്രഹങ്ങള്‍ കെപ്ലര്‍ കണ്ടെത്തി

ജീവന് സാധ്യതയുള്ള ഭൂമിക്ക് സമാനമായ എട്ട് ഗ്രഹങ്ങള്‍കൂടി നാസയുടെ \'കെപ്ലര്‍\' ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കെപ്ലര്‍ കണ്ടെത്തുന്ന ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരം കടന്നു. അമേരിക്കാ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി യോഗത്തിലാണ് കണ്ടുപിടിത്തം പ്രഖ്യാപിക്കപ്പെട്ടത്.
പുതുതായി കണ്ടെത്തിയ എട്ട് ഗ്രഹങ്ങളില്‍ രണ്ടെണ്ണം ഭൂമിയോട് ഏറ്റവുമധികം സാദൃശ്യമുള്ളതാണ്. കടുത്ത ചൂടോ തണുപ്പോ ഇല്ലാത്തവിധം മാതൃനക്ഷത്രത്തില്‍നിന്ന് നിശ്ചിത അകലത്തില്‍ (ഗോള്‍ഡിലോക്‌സ് മേഖല) ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളാണിവ. ഇതുവരെ കണ്ടെത്തിയവയില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന അന്യഗ്രഹങ്ങളാണിവയെന്ന് കെപ്ലര്‍ സയന്‍സ് ഓഫീസ് ഗവേഷകന്‍ ഫെര്‍ഗല്‍ മുല്ലാലി അഭിപ്രായപ്പെട്ടു.
ഭൂമിയില്‍നിന്ന് 470 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 438 ബി, ആയിരം പ്രകാശവര്‍ഷം അകലെയുള്ള 442 ബി എന്നിവയാണ് ജീവനുണ്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ള ഗ്രഹങ്ങളെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയേക്കാള്‍ 12 ശതമാനം അധികം വ്യാസമുള്ള ഗ്രഹമാണ് 438 ബി. ഗ്രഹത്തില്‍ പാറക്കൂട്ടങ്ങളുണ്ടാവാന്‍ 70 ശതമാനം സാധ്യതയുണ്ട്. 442 ബി ക്ക് ഭൂമിയേക്കാള്‍ മൂന്നിലൊന്ന് വലിപ്പം കൂടുതലുണ്ട്. ഇവിടെ പാറകളുണ്ടാവാനുള്ള സാധ്യത അഞ്ചിലൊന്നാണ്.
സൗരയൂഥത്തിന് പുറത്ത് ജീവസാന്നിധ്യത്തിന് സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസ 2009ലാണ് കെപ്ലര്‍ വിക്ഷേപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























