എയര്‍ ഏഷ്യ വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഇന്തൊനേഷ്യ അധികൃതര്‍ പുറത്ത് വിട്ടു : 123 പേരുടെ ദൃശ്യങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല

കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കടലിനിടയില്‍ പതിഞ്ഞിരിക്കുന്ന അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ഇന്തൊനേഷ്യന്‍ അധികൃതര്‍ പുറത്തു വിട്ടു. എയര്‍ ഏഷ്യ ലോഗാ വ്യക്തമായി കാണുന്ന വിമാനത്തിന്റെ വാല്‍ ഭാഗമാണ് കണ്ടെത്തിയത്. ഇതോടൊപ്പം ഉള്‍വശത്തിന്റെ അല്‍പ്പഭാഗവും ഉണ്ടാകാനിടയുണ്ടെന്നാണ് നിഗമനം. മുങ്ങള്‍ വിദഗ്ധരും ആഴക്കടലിലേക്ക് ഇറക്കിയ ചെറു മുങ്ങല്‍ യന്ത്രത്തിന്റെയും സഹായത്തോടെയാണ് വിമാനത്തിന്റെ സുപ്രധാന ഭാഗമായ വാല്‍ ഭാഗം കണ്ടെത്തിയത്.
അപകടത്തിന്റെ എല്ലാ ദുരൂഹതകളും നീക്കാന്‍ സഹായിക്കുന്ന വിവരങ്ങളടങ്ങുന്ന ബ്ലാക് ബോക്‌സ് വാല്‍ ഭാഗത്താണ് ഉള്ളത്. പുതിയ കണ്ടെത്തലോടെ ബ്ലാക് ബോക്‌സ് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അപകടം നടന്ന സുരബയോസിംഗപൂര്‍ റൂട്ടില്‍ പറക്കാന്‍ അനുമതിയില്ലാതിരുന്ന എയര്‍ ഏഷ്യയില്‍ നിന്നും ഇന്തൊനേഷ്യന്‍ ഏവിയേഷന്‍ അധികൃതര്‍ കോഴ വാങ്ങി പറക്കാന്‍ അനുവദിച്ചുവെന്ന ആരോപണം തള്ളി കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് പുതിയ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടത്.
വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയതായി ഇന്തൊനേഷ്യയുടെ തിരച്ചില്‍, രക്ഷാ പ്രവര്‍ത്തന ഏജന്‍സിയായ ബസാര്‍നാസ് മേധാവി ബബാങ് സോലിത്സ്യോ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം എയര്‍ ഏഷ്യ ഗ്രൂപ് മേധാവി ടോണി ഫെര്‍ണാണ്ടസും ട്വീറ്റ് ചെയ്തു. ഇന്തൊനീസ്യയുടെ വ്യോമ ഗതാഗത ഏജന്‍സിയായ എയര്‍നാവ് ഇന്തൊനീസ്യ അഴിമതി ആരോപണം നിഷേധിച്ചിട്ടുണ്ട്.
വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത റൂട്ടുകളിലൂടെ പറക്കാന്‍ അനുമതി നല്‍കാന്‍ തങ്ങളുടെ ജിവനക്കാര്‍ കോഴ വാങ്ങിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഇതുമായി ബന്ധപ്പെട്ട് എയര്‍നാവിലെ മൂന്ന് ഉദ്യോഗസ്ഥരടക്കും ഏഴു പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ തെറ്റുകാരല്ലെന്ന് എയര്‍നാവ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























