മുന്‍കാമുകനെ നിരീക്ഷിക്കാന്‍ എത്തിയ യുവതി നഗ്‌നയായി ചിമ്മിനിയില്‍ കുടുങ്ങി; രണ്ട് മണിക്കൂര്‍ പ്രയാസപ്പെട്ടാണ് യുവതിയെ രക്ഷിച്ചത്

മുന്‍ കാമുകനെ നിരീക്ഷിക്കാനായി വീട്ടില്‍ എത്തിയ കാമുകിയുടെ ഒരു സമയമേ. യുവതി പോലും വിചാരിച്ച് കാണില്ല. ഇങ്ങനെയൊരു അബദ്ധമാണ് തനിക്ക് കിട്ടാന്‍ പോകുന്നതെന്ന്. കാലിഫോര്‍ണിയയിലാണ് പൊട്ടിചിരിപ്പിക്കുന്ന ഇത്തരമൊരു സംഭവം.നഗ്‌നയായാണ് ഈ യുവതി കുടുങ്ങിയതും. സംഭവം പോകുന്നത് ഇങ്ങനെ.
കാമുകനെ നിരീക്ഷിക്കാനെത്തിയ യുവതി അബദ്ധത്തില്‍ കാമുകന്റെ വീട്ടിലെ ചിമ്മിനിയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി രണ്ടുമണിക്കൂര്‍ പാടുപെട്ടശേഷമാണ് യുവതിയെ രക്ഷിച്ചത്. വീട്ടിലെ ചിമ്മിനിയിലൂടെ ഒളിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി കുടുങ്ങിയത്. ചിമ്മിനിയില്‍ കടക്കാനുള്ള എളുപ്പത്തിനുവേണ്ടി നഗ്‌നയായാണ് ഇവര്‍ ഉള്ളില്‍ കയറിയത്. കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയിലാണ് സംഭവം.
12 ഇഞ്ച് വ്യാസമുള്ളതാണ് ചിമ്മിനി. 35കാരിയായ യുവതിയുടെ കരച്ചില്‍കേട്ട് മുന്‍ കാമുകന്‍ ടോണി ഹെര്‍ണാണ്ടസ് തന്നെയാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. രണ്ടുമണിക്കൂറോളം കഷ്ടപ്പെട്ടശേഷമാണ് ചിമ്മിനിയുടെ ഒരുഭാഗം പൊളിച്ച് യുവതിയെ പുറത്തുകടത്തിയത്.
പുലര്‍ച്ചെ വീട്ടിലെത്തിയ യുവതി വാതിലില്‍ മുട്ടുകയും ബെല്ലടിക്കുകയും ചെയ്തുവെങ്കിലും ഹെര്‍ണാണ്ടസ് വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ യുവതി ചിമ്മിനിയിലൂടെ അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. അകത്ത് കുടുങ്ങിയതോടെ ഹെര്‍ണാണ്ടസിനെ വിളിച്ച് ഇവര്‍ സഹായമഭ്യര്‍ഥിച്ചു.
തന്റെ പേര് ആരോ വിളിക്കുന്നുണ്ടെന്നല്ലാതെ അതെവിടെനിന്നാണെന്ന് മനസ്സിലാക്കാന്‍ ആദ്യം ഹെര്‍ണാണ്ടസിന് സാധിച്ചില്ല. ഒടുവില്‍ താന്‍ ചിമ്മിനിയില്‍ കുടുങ്ങിയെന്ന് യുവതി തന്നെയാണ് വിളിച്ചുകൂവിയത്. രക്ഷപ്പെടുത്താന്‍ ഹെര്‍ണാണ്ടസ് ആദ്യം ശ്രമിച്ചെങ്കിലും പാഴായി. പിന്നീടാണ് ഫയര്‍ ഫോഴ്‌സിനെ വിളിച്ചത്.
ഹെര്‍ണാണ്ടസുമായുള്ള ബന്ധത്തില്‍ യുവതിക്ക് മൂന്ന് കുട്ടികളുണ്ട്. അവര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ സംശയം കലശലായതോടെയാണ് ഇവരുടെ ബന്ധം പിരിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























