മരണത്തിന്റെ അവസാനനിമിഷം ക്യാമറയില്‍ പകര്‍ത്തിയത് ഇങ്ങനെ

മരണം ക്യാമറയിലൂടെ കണ്ട് ആസ്വാദിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. മരിക്കാന്‍ പോകുന്ന നിമിഷം സന്തോഷത്തോടെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന യുവതലമുറ. മരിക്കുന്നതിന്റെ അവസാന നിമിഷം ആവേശത്തോടെ പകര്‍ത്തുന്ന കൈകള്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത് ചിത്രീകരിച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നതു ചിത്രീകരിച്ച വിഡിയോയാണ് വൈറലാകുന്നത്. ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ഒരു പെട്രോള്‍പമ്പിന് അടുത്താണ് ഈ സംഭവം. തീവ്രവാദികള്‍ പൂച്ചട്ടിയില്‍ ഒളിപ്പിച്ച ബോംബ് നിര്‍വീര്യമാക്കാന്‍ പൊലീസുകാരന്‍ എത്തുന്നതു മുതല്‍ വിഡിയോയില്‍ കാണാം. കാഴ്ചക്കാര്‍ മൊബൈലില്‍ ആവേശത്തോടെ പകര്‍ത്തുന്നതും വിഡിയോയിലുണ്ട്.
പൊലീസുകാരന്റെ കയ്യില്‍ വച്ചു ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ശരീരം മുകളിലേക്കു തെറിച്ചുപോയി. വിഡിയോ അവിടെ തീരുന്നില്ല. പരിസരത്തുണ്ടായിരുന്നവരും മറ്റു പൊലീസുകാരും സ്‌ഫോടനം നടന്നിടത്തേക്ക് ഓടിയെത്തുന്നതും സുരക്ഷിതമായ ആംഗിളില്‍ നിന്നു ക്യാമറ ഒപ്പിയെടുക്കുന്നു.
മൊബൈലില്‍ ഈ വിഡിയോ എടുത്തത് ആരെന്നതിനെക്കുറിച്ച് അഭ്യൂഹമേറുകയാണ്. ബോംബ് വച്ചതു തങ്ങളാണെന്ന് അജ്‌നദ് മിസ്ര്‍ എന്ന സംഘം ട്വിറ്ററിലൂടെ അവകാശപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























