ഫ്രാന്‍സില്‍ അക്രമ പരമ്പര; വെടിവയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

ഷാര്‍ളി എബ്‌ഡോയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഫ്രാന്‍സില്‍ വ്യാപകമായി അക്രമ പരമ്പര അരങ്ങേറുന്നു. ഇന്ന് പാരീസില്‍ നടന്ന വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. നിരവധി മോസ്‌ക്കുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. കിഴക്കന്‍ ഫ്രാന്‍സിലാണ് അക്രമം ശക്തിപ്രാപിച്ചത്. ഇവിടെ ഒരു കബാബ് കടയില്‍ സ്‌ഫോടനം നടന്നു. മോസ്‌ക്കിനു സമീപമുള്ള കടയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ പാരീസിനും മാര്‍സിലെയ്ക്കും ഇടയിലുള്ള നഗരമായ ലിയോണിലാണ് സ്‌ഫോടനം നടന്നത്.
ഇന്ന് രാവിലെ പാരീസിലെ മോറൂഷിലാണ് വെടിവയ്പ് ഉണ്ടായത്. പോലീസിനു നേരെ നിറയൊഴിച്ചശേഷം അക്രമി രക്ഷപെട്ടിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ അക്രമിയാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ മറ്റൊരാള്‍ക്കുകൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























