മകളുടെ ജന്മദിനത്തിന് അച്ഛന്‍ സമ്മാനിച്ചത് പ്ലേ ബോയ് പാര്‍ട്ടി : അച്ഛന്‍ അറസ്റ്റില്‍

മകള്‍ക്ക് 18 വയസ് തികഞ്ഞതിനോട് അനുബന്ധിച്ച് പ്ലേ ബോയ് പാര്‍ട്ടി നടത്തിയ പിതാവ് അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. അഭിഭാഷകനായ ജെഫ് ലേക്കാണ് അറസ്റ്റിലായത്. സെക്‌സിയായ മകള്‍ക്ക് 18 വയസാകുമ്പോള്‍ പ്ലേ ബോയ് പാര്‍ട്ടി നടത്തുമെന്ന് ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മകളുടെ പതിനെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ഇരുനൂറോളം കൗമാരക്കാരെ വീട്ടില്‍ ക്ഷണിച്ചുവരുത്തി ഇയാള്‍ പ്ലേ ബോയ് പാര്‍ട്ടി നടത്തുകയായിരുന്നു.
പാര്‍ട്ടിക്കെത്തിയ കൗമാരക്കാര്‍ പെണ്‍കുട്ടിക്കൊപ്പം പരിധി വിട്ട നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ക്ക് മദ്യം വിളമ്പിയതിനും ജെഫ് ലേക്കിനെതിരെ കേസെടുത്തിട്ടുണ്ട്. അമേരിക്കയില്‍ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മദ്യപിച്ച് അവശരായ ചില കൗമാരക്കാര്‍ ബോധരഹിതരായി താഴെ വീണതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ജന്മദിനത്തില്‍ മകളെക്കുറിച്ച് ട്വിറ്ററിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ അമ്മ ജാക്കി ലേക്കിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം മാതാപിതാക്കള്‍ തന്നെ കുട്ടികളുടെ പ്ലേ ബോയ് പാര്‍ട്ടി നടത്തുന്നത് അമേരിക്കയില്‍ വല്യ കാര്യമൊന്നുമല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























