ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്‌സെയ്ക്ക് തോല്‍വി, മൈത്രിപാല സിരിസേന പുതിയ പ്രസിഡന്റ്

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് രാജപക്‌സെയ്ക്ക് കനത്ത തോല്‍വി. രാജ്പക്‌സെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേനയാണ് രാജപക്‌സെയെ തോല്‍പ്പിച്ചത്. ഇതുവരെയുള്ള ഫലം പുറത്തുവരുബോള്‍ സിരിസേന 51.82 ശതമാനം വോട്ടുമായി മുന്നേറുകയാണ്.
പ്രസിഡന്റ് പദവിയില്‍ മൂന്നാം ഊഴം തേടിയിറിങ്ങിയ മഹീന്ദ രാജ്പക്‌സെയ്ക്ക് ഇത് കനത്ത ആഘാതമാണ് നല്‍കിയത്. ഫലം പുറത്ത് വന്നതോട് കൂടി അദ്ദേഹം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒരു ദശാബ്ദമായി ശ്രീലങ്കയിലെ രാഷ്ട്രീയരംഗം അടക്കി വാണിരുന്ന രാജപക്‌സെക്കെതിരെ ജനകീയ വികാരം ശക്തമായിരുന്നു. തമിഴ് കൂട്ടക്കൊലയില്‍ അന്താരാഷ്ട ആന്വേഷണം അട്ടിമറിച്ച രാജപക്‌സെ രാജ്യത്ത് ഏകാതിപത്യ ഭരണത്തിന് ശ്രമിച്ച് വന്നതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
2009ല്‍ ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ രാജ്പക്‌സെയ്ക്ക് പക്ഷേ തിരിച്ചടിയായിരുന്നു ഫലം. എല്‍.ടി..ടി.ഇയ്‌ക്കെതിരെ യുദ്ധത്തില്‍ വിജയിച്ചെങ്കിലും യുദ്ധത്തിന്റെ പേരില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് രാജ്പക്‌സെയ്ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നു. അന്താരാഷ്ട്ര സമിതിയെ കൊണ്ട് യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ആഗോള തലത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ആഭ്യന്തര അന്വേഷണമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
വോട്ടെണ്ണലില്‍ രാജ്പക്‌സെയുടെ പാര്‍ട്ടിക്ക് 47.23 ശതമാനം വോട്ട് മാത്രമെ ലഭിച്ചുള്ളൂ. സിരിസേന് ഇന്ന് വൈകിട്ട് തന്നെ അധികാരമേറ്റെടുക്കും. ന്യൂനപക്ഷ മേഖലയായ വടക്ക്, കിഴക്ക്, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും തമിഴ് ഭൂരിപക്ഷ മേഖലയിലും സിരിസേനയ്ക്കാണ് മുന്‍തൂക്കം. ജാഫ്‌ന ജില്ലയില്‍ സിരിസേന 2,53,574 വോട്ട് നേടിയപ്പോള്‍ രാജപക്‌സെയ്ക്ക് നേടാനായത് 74,454 വോട്ടുകള്‍ മാത്രമാണ്. വാന്നിയില്‍ സിരിസേന 80.5 ശതമാനം വോട്ട് നേടിയപ്പോള്‍ രാജപക്‌സെ കിട്ടിയത് 19.5 ശതമാനം മാത്രമാണ്. തലസ്ഥാനമായ കൊളംബോയിലും സിരിസേനയ്ക്കാണ് മുന്‍തൂക്കം. നിലവിലെ കണക്ക് അനുസരിച്ച് നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിരിസേന ജയിക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























