എയര്‍ ഏഷ്യ; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്‍ഡൊനീഷ്യന്‍ സംഘത്തലവന്‍ അറിയിച്ചു. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്.
വിമാനത്തിന്റെ വാല്‍ ഭാഗം കടലിനടിയില്‍ കണ്ടെത്തുകയും മുങ്ങല്‍വിദഗ്ധര്‍ ഇതിന്റെ ചിത്രങ്ങള്‍ എടുക്കകുയും ചെയ്തിരുന്നു.30 മീറ്റര്‍ ആഴത്തില്‍ ചെളിയില്‍പുതഞ്ഞ നിലയിലാണിത്. ഇതില്‍ എയര്‍ഏഷ്യ കമ്പനിയുടെ ലോഗോയും ഉണ്ട്. വിമാനം ജാവാ കടലിന് മുകളില്‍വെച്ച് കാണാതായി പതിനൊന്നാം ദിവസമാണ് ഒരു പ്രധാനഭാഗം കണ്ടെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























