കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് മലയാളി വൈദികന്‍ യു.എസില്‍ അറസ്റ്റില്‍

വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാദര്‍ ജോസ് പള്ളിമറ്റം(47) യു.എസില്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിനാണ് അറസ്റ്റ്. ഇയാള്‍ അങ്കമാലി സ്വദേശിയാണ്.
പതിനാലുകാരനായ ഒരു കുട്ടിയോട് തന്റെ ഫോണിലുള്ള വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഞായറാഴ്ച ഇയാള്‍ സഹായം ചോദിച്ചിരുന്നു. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ നാല്‍പ്പതോളം അശ്ലീല വീഡിയോകളാണ് അയാളുടെ ഫോണില്‍ ഉണ്ടായിരുന്നത്.
ഫോണ്‍ തിരികെ നല്‍കിയ ശേഷം കുട്ടി ഇക്കാര്യം പള്ളിയിലെ മറ്റൊരു അംഗത്തോടു പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. ലഭിച്ച സഹായത്തിന് നന്ദി അറിയിച്ചുകൊണ്ടും ശുഭരാത്രി ആശംസിച്ചുകൊണ്ടും കുട്ടിയുടെ ഫേസ്ബുക്കിലേക്ക് അന്ന് രാത്രിയില്‍ പള്ളിമറ്റം സന്ദേശം അയക്കുകയും ചെയ്തിരുന്നു.
മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടികളുമായി ഇയാള്‍ ഇടപെടാവൂ എന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും ഇയാളെ പൊലീസ് വിലക്കിയിട്ടുമുണ്ട്.
പള്ളിമറ്റത്തിനെതിരെയുള്ള ആരോപണം സഭ ഗൗരവമായി കാണുന്നതായി സഭാവക്താവ് പറഞ്ഞു. ദൃശ്യങ്ങള്‍ കണ്ടതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ പാം ബീച്ച് കൗണ്ടി ജയിലില്‍ കഴിയുകയാണ് പള്ളിമറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























