മയക്കുമരുന്ന് ഇടപാട്: ജാക്കി ചാന്റെ മകന്‍ ജയിലില്‍

ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന്‍ ജെയ്‌സീ ചാന് (32) ആറു മാസം തടവുശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനയിലെ ഡോങ്‌ചെങ് ജില്ലാ കോടതി ജെയ്‌സീയെ ശിക്ഷിച്ചത്. 2,000 യുവാന്‍ (322 ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജെയ്‌സീയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് 100 ഗ്രാം മരിജ്ജുവാന പിടിച്ചെടുത്തിരുന്നു. ജെയ്‌സീക്കൊപ്പം തായ്‌വാന്‍ താരം കെയ് കോ (23) യും പിടിയിലായിരുന്നു. മയക്കുമരുന്നു ഇടപാടുള്ള പ്രമുഖരെ ലക്ഷ്യമാക്കി നടത്തിയ മയക്കുമരുന്നു വേട്ടയിലാണ് ജെയ്‌സീ പിടിയിലായത്.
2009 മുതല്‍ ചൈനീസ് പോലീസിന്റെ ഔദ്യോഗിക നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അംബാസഡറാണ് ജാക്കി ചാന്‍. മകന്റെ പെരുമാറ്റത്തില്‍ താന്‍ ലജ്ജിക്കുന്നതായും ദുഃഖിതനാണെന്നുമാണ് ജാക്കി ചാന്റെ പ്രതികരണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























