ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലെന്ന ഖ്യാതി ഗ്‌ളോബിന് ദിവസങ്ങള്‍ മാത്രം സ്വന്തം

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ എന്ന ഖ്യാതിയുമായി \'ഗ്‌ളോബ്\' ബ്രിട്ടന്റെ തീരത്തെത്തി. ഡിസംബര്‍ മൂന്നിന് ചൈനയിലെ ഗ്വിംഗ്ദാവോ തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങിയ കപ്പല്‍ ഫെബ്രുവരി 25ന് ചൈനയിലെ തന്നെ നിംഗ്‌ബോ തുറമുഖത്ത് തിരിച്ചെത്തും. തെക്കന്‍ കൊറിയയിലെ ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച കപ്പല്‍ ഷാങ്ഹായ് ആസ്ഥാനമായുള്ള ചൈന ഷിപ്പിംഗ് കണ്ടെയ്‌നര്‍ ലൈന്‍-ന്റെ ഉടമസ്ഥതയിലുള്ളതാണ്.
എന്നാല്‍, ഗ്‌ളോബിന്റെ റെക്കാഡ് ഏറെ നാള്‍ നിലനില്‍ക്കില്ല. ഈ മാസം അവസാനം അതിനേക്കാള്‍ ഭാരം വഹിക്കാന്‍ കഴിയുന്ന കപ്പല്‍ \'ഓസ്‌കാര്‍\' നീറ്റിലിറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
ഏതാണ്ട് അരക്കിലോമീറ്ററോളം നീളമുള്ള \'ഗ്‌ളോബി\'ന് എട്ട് ഒളിമ്പിക് സ്വിമ്മിംഗ് പൂളിന്റെയത്ര വലിപ്പമുണ്ട്. വീതി 56.8 മീറ്റര്‍. ഉയരം 73 മീറ്റര്‍. മൊത്തം 1,86,000 ടണ്‍ ഭാരവഹനശേഷിയുള്ള ഗ്‌ളോബിന് 20 അടിവലിപ്പമുള്ള 19,100 കണ്ടെയ്‌നര്‍ വഹിക്കാനുള്ള ശേഷിയുണ്ട്. കണ്ടെയ്‌നര്‍ വരിവരിയായി വച്ചാല്‍ 115 കിലോമീറ്റര്‍ നീളം വരും. ഏറ്റവും കൂടുതല്‍ ഭാരവഹന ശേഷിയുണ്ടായിരുന്ന ട്രിപ്പിള്‍ഇ കപ്പലുകളെയാണ് ഗ്‌ളോബ് പിന്നിലാക്കിയത്. 18,270 കണ്ടെയ്‌നറുകളാണ് ട്രിപ്പിള്‍ഇയ്ക്ക് വഹിക്കാന്‍ കഴിഞ്ഞിരുന്നത്.
ദക്ഷിണ കൊറിയയിലെ കമ്പനിയായ ദെയ്്വൂ നിര്‍മ്മിച്ച \'ഓസ്‌കാര്‍\' ന് 19,224 കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയും. കമ്പനി പ്രസിഡന്റിന്റെ മകന്‍ ഓസ്‌കാറിന്റെ പേരാണ് കപ്പലിന് ഇട്ടിരിക്കുന്നത്.
ഇത്തരം വലിപ്പം കൂടിയ കപ്പലുകള്‍ അടുക്കാന്‍ കഴിയുന്ന ആഴമുള്ള തുറമുഖങ്ങള്‍ ഏഷ്യയിലും യൂറോപ്പിലുമല്ലാതെ അമേരിക്കയില്‍പ്പോലുമില്ല. കപ്പലിന് വലിപ്പം കൂടുന്നതുകൊണ്ട് ചരക്കുകടത്ത് രംഗത്ത് പ്രത്യേകിച്ച് കൂടുതല്‍ ഗുണമൊന്നുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























